Trending Now

പോപ്പുലര്‍ ഫിനാന്‍സിലെ കണക്കില്‍പ്പെടാത്ത കോടികള്‍ ആരുടേത് ..?

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് തുക സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ പോലീസില്‍ ഇല്ല . പരാതി നല്‍കിയ നിക്ഷേപകരുടെ തുക മാത്രം കൂട്ടിയാല്‍ 2000 കോടി . പരാതി നല്‍കിയത് 40 ശതമാനം ആളുകള്‍ മാത്രം . “കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ് പുറത്തു അറിഞ്ഞത് മുതല്‍ പത്തനംതിട്ട കോന്നി പോലീസില്‍ മാത്രം 4000 പരാതി ലഭിച്ചു .കൊല്ലത്ത് 3000 പരാതിയും മറ്റ് ജില്ലകളില്‍ 786 പരാതിയും ലഭിച്ചു . മറ്റ് ജില്ലയിലെ പരാതിയും കോന്നി പോലീസിലെ ഒരു കേസിലേക്ക് കൂട്ടി ചേര്‍ത്തതിനാല്‍ ആണ് കോന്നിയില്‍ 4000 പരാതി വന്നത് .
75000 നിക്ഷേപകര്‍ പോപ്പുലറില്‍ ഉണ്ട് . ബാക്കി 60 ശതമാനം നിക്ഷേപകരും പരാതി നല്‍കിയില്ല . ഈ അറുപത് ശതമാനം നിക്ഷേപകരും “ഒളിഞ്ഞിരിക്കുന്ന “ആളുകള്‍ ആണ് . കോന്നിയില്‍ 60 പേര്‍ ഇതില്‍ ഉണ്ട് . അഞ്ചു കോടി രൂപയ്ക്കു മുകളില്‍ആണ് ഇവരുടെ നിക്ഷേപം . കോന്നി മേഖലയിലെ ക്രഷര്‍ മുതലാളിയുടെ നിക്ഷേപം 50 കോടിയ്ക്ക് മുകളില്‍ ആണ് . ഓരോ മാസവും ഇതില്‍ നിന്നുള്ള 12 ശതമാനം പലിശ എടുത്താണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത് . ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 12 ശതമാനം പലിശയും 5 വര്‍ഷം കഴിഞ്ഞാല്‍ ഒരു ലക്ഷത്തിന് രണ്ടു ലക്ഷം രൂപ മടക്കി നല്‍കും എന്നുള്ള വാഗ്ദാനവും ആണ് ഉടമകളുടെ നിര്‍ദ്ദേശപ്രകാരം ബ്രാഞ്ച് മാനേജര്‍മാരിലൂടെ നല്‍കിയ അറിയിപ്പ് . ബ്രാഞ്ച് മാനേജര്‍മാര്‍ നല്‍കിയ ഉറപ്പ് വിശ്വസിച്ചാണ് ശിഷ്ടകാല വാര്‍ദ്ധക്യ കാല പെന്‍ഷന്‍ തുക പോലും ചിലര്‍ നിക്ഷേപിച്ചത് . മാസംതോറും ഒരു തുക കയ്യില്‍ കിട്ടിയിരുന്നു . അത് മുടങ്ങിയ അനേക ആയിരങ്ങള്‍ ഉണ്ട് . മരുന്ന് പോലും വാങ്ങിയിരുന്നത് ഈ മാസ തുകയില്‍ നിന്നാണ് .
പോപ്പുലര്‍ ഉടമയായ തോമസ് ഡാനിയല്‍ എന്ന റോയിയും ഭാര്യയും മൂന്നു പെണ്‍മക്കളും ചേര്‍ന്ന് അടിച്ചു മാറ്റിയത് കോടികള്‍ ആണ് .റോയിയുടെ മാതാവ്മേരിക്കുട്ടി ഡാനിയല്‍ പോപ്പുലര്‍ ഗ്രൂപ്പ് ചെയർപേ​ഴ്സൺ ആണ് . ഇവരെ മുന്‍ നിര്‍ത്തിയാണ് 5 വര്‍ഷമായി തട്ടിപ്പ് നടത്തിയത് . പരാതി ഉന്നയിക്കുന്നവര്‍ക്ക് മുഴുവന്‍ നിക്ഷേപ തുകയും വകയാറിലെ വീട്ടില്‍ വെച്ചു മടക്കി നല്‍കിയിരുന്നു . പരാതി വേറെ ആരും അറിയരുത് എന്നു റോയി ചിലരുടെ കാലുപിടിച്ചു പോലും അപേക്ഷിച്ചു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .
പരാതിക്കാരെ രമ്യതയില്‍ എത്തിക്കാന്‍ റോയി സ്ഥിരമായി രണ്ടു ആളുകളെ നിയമിച്ചിരുന്നു . ഇവരാണ് പരാതിക്കാരെ സമീപിച്ച് രമ്യതയില്‍ എത്തിച്ചിരുന്നത് .
600 പേരുടെ കോടികണക്കിന് രൂപ സംബന്ധിച്ചു പോപ്പുലര്‍ ആസ്ഥാനത്ത് ഒരു രേഖയും വെച്ചിട്ടില്ല . 5 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപിച്ച ഈ ആളുകളുടെ പേര് വിവരങ്ങള്‍ മറ്റൊരു രഹസ്യ കേന്ദ്രത്തില്‍ ആണ് സൂക്ഷിച്ചത് എന്നാണ് പോലീസിന് ഉള്ള അറിവ് . നിലവില്‍ പോലീസ് അറസ്റ്റ് ചെയ്ത 5 പേരെയും ഒന്നിച്ചു ഇരുത്തി ചോദ്യം ചെയ്യാന്‍ ഉള്ള പോലീസ് നീക്കം ഒരു പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാറ്റി വെക്കേണ്ടി വന്നു .
കോടികണക്കിന് രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ റോയിയെ വെള്ള പൂശുവാന്‍ ഉള്ള ശ്രമവുംചിലരുടെ ഭാഗത്ത് നിന്നും നടക്കുന്നു .
തികഞ്ഞസഭാ വിശ്വാസിയായ റോയിയും കുടുബവും നടത്തിയ തട്ടിപ്പ് സംബന്ധിച്ചു റോയിയുടെ സഭയിലും നേരത്തെ പരാതി ചിലര്‍ ഉന്നയിച്ചിരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .
5 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപിച്ചവര്‍ പരാതി നല്‍കുന്നില്ല എന്നു മാത്രം അല്ല ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും നല്‍കാതെ ഒഴിഞ്ഞു മാറുന്നു . ആ പണം കള്ളപ്പണം ആണെന്ന് ഇതില്‍ നിന്നും വ്യെക്തമാണ് .
ആയിരകണക്കിന് ആളുകള്‍ കഷ്ടപ്പെട്ട് സ്വരുകൂട്ടിയ പണം യാതൊരു ഉളുപ്പും ഇല്ലാതെ അടിച്ചു മാറ്റിയ വലിയ തട്ടിപ്പുകാരന്‍ ആണ് റോയി . പ്രാദേശികമായി വലിയ പിരിവ് നല്‍കുന്ന ആളാണ് റോയി . ചോദിക്കുന്നവര്‍ക്ക് എല്ലാം വലിയ തുകയാണ് സംഭാവന നല്‍കിയത് . ഈ ബന്ധങ്ങളും തട്ടിപ്പിന് മറയാക്കി . പത്രങ്ങള്‍ സ്കൂളുകളില്‍ നടത്തുന്ന പദ്ധതികള്‍ക്ക് പത്രങ്ങള്‍ പോലും റോയി സ്പോണ്‍സര്‍ ചെയ്തിരുന്നു .റോയിയുടെ തട്ടിപ്പ് പത്രങ്ങള്‍ മറച്ചു വെക്കുവാന്‍ കാരണം ഇതായിരുന്നു . ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൃത്യമായ തട്ടിപ്പ് പുറത്തു കൊണ്ട് വരുകയും നിക്ഷേപകര്‍ സംഘടിക്കുകയും പത്രങ്ങള്‍ നിര്‍ത്തുമെന്ന് പത്ര സ്ഥാപനങ്ങളില്‍ അറിയിച്ചതോടെ ആണ് പത്രങ്ങള്‍ അത്ര പ്രാധാന്യത്തോടെ അല്ലെങ്കിലും ഉള്‍ പേജുകളില്‍ വാര്‍ത്ത നല്‍കുവാന്‍ തയാറായത് .
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എല്ലാ ദിനവും ഇവരുടെ തട്ടിപ്പ് വാര്‍ത്ത ജനത്തില്‍ എത്തിച്ച് വരുന്നു . ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് കാര്‍ഡ് പോലും സ്വന്തമായി ഉള്ള ആളാണ് റോയി .
തൊഴില്‍ ഉറപ്പ് ജോലി ചെയ്യുവാനും ചെയ്യിക്കുവാനും ഇതിലൂടെ കഴിയും . നാട്ടിലെ സാദാ ജനത്തെ പോലും വഞ്ചിച്ച റോയിയും കുടുംബവും ജാമ്യത്തിനു വേണ്ടി ഉള്ള ശ്രമവും തുടങ്ങി .അറസ്റ്റില്‍ ആകുന്നതിന് മുന്നേ ജാമ്യ ഹര്‍ജികള്‍ തയാര്‍ ചെയ്തു വിശ്വസ്തരായ ആളുകളെ ഏല്‍പ്പിച്ചു . ബ്രാഞ്ച് മാനേജരും ,റീജണല്‍ മാനേജരും ആണ് എല്ലാത്തിനും ഒത്താശ ചെയ്തത് .ഒരു കോടി രൂപയ്ക്കു 5 ലക്ഷം രൂപ കമ്മീഷന്‍ വാങ്ങിയാണ്ബ്രാഞ്ച് മാനേജര്‍മാര്‍ “ഇരകളെ കണ്ടെത്തി “യിരുന്നത് . കോന്നി വകയാറില്‍ തുടങ്ങിയ പോപ്പുലര്‍ ഫിനാന്‍സ്സ് എന്ന സ്ഥാപനത്തിന് നിക്ഷേപം സ്വീകരിക്കാന്‍ ഉള്ള ഒരു അനുമതിയും റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ല . വിശ്വാസം അതാണ് പോപ്പുലറില്‍ ആളുകള്‍ എത്തുവാന്‍ കാരണം . കൃത്യമായ പലിശ നല്‍കി കൂടുതല്‍ ആളുകളെ കെണിയില്‍പ്പെടുത്തി . ഇതായിരുന്നു തന്ത്രം . സ്ഥാപനം മുക്കി മുങ്ങുവാന്‍ ഉള്ള തീരുമാനം 2 വര്‍ഷം മുന്നേ എടുത്തു .അതില്‍ പ്രകാരം 21 കറക്ക് കമ്പനി രൂപീകരിച്ചു . അതിലൂടെ ആണ് പണം പോയത് . അടിച്ചു മാറ്റിയ തുക ഉപയോഗിച്ച് അന്യ സംസ്ഥാനത്ത് ഏതാനും ഭൂമി വാങ്ങി . 150 കോടി രൂപ ഇതിനായി ചിലവഴിച്ചു .ബാക്കി കോടികള്‍ എവിടെ എന്നുള്ള കാര്യം പ്രതികള്‍ ഇതുവരെ വെളിപ്പെടുത്തിയില്ല .