Trending Now

ഓണം ബമ്പർ : 12 കോടിയുടെ ഒന്നാം സമ്മാനം കൊച്ചിയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു

Spread the love

 

ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ടിബി 173964 ടിക്കറ്റിന്. കൊച്ചി കടവന്ത്രയിലെ ലോട്ടറിവിൽപ്പനക്കാരനായ അളഗർസ്വാമിയാണ് ടിക്കറ്റ് വിറ്റത്. സമ്മാനാർഹനായത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

error: Content is protected !!