konnivartha.com; വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്ന് 2025 വര്‍ഷത്തെ വനിതാ രത്ന പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അവാര്‍ഡിനായി നോമിനേറ്റ് ചെയുന്ന വ്യക്തി ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം , വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, കലാരംഗം തുടങ്ങിയ ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം.
അവാര്‍ഡിന് പരിഗണിക്കുന്നതിലേക്ക് മറ്റ് വ്യക്തികള്‍ സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ മുഖേന നോമിനേഷന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നല്‍കണം. ഓരോ പുരസ്കാര ജേതാവിനും അവാര്‍ഡ് തുകയായി ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നല്‍കും. അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍ : 0468 2966649.
