Trending Now

ആശാ ജയകുമാറിന്‍റെ മരണം: കേസ് അട്ടിമറിക്കാൻ ശ്രമം: ബിജെപി പ്രക്ഷോഭത്തിലേക്ക്

കോന്നി സ്വദേശിനിയായ ആശാ ജയകുമാറിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹരിദാസ് നൽകിയ പരാതിയിൽ നടപടി ഉണ്ടാകുന്നില്ലെന്നും, കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് ബിജെപി ആരോപിച്ചു.കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ബിജെപിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.ഒരു സിപിഎം നേതാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുടെ പേരിൽ നിരന്തരം ഭീഷണിയും സമ്മർദ്ദവും ഉണ്ടായിരുന്നുഎന്നാണ് ആരോപണം . ഇതാണ് ഇവരെ മരണത്തിലേക്ക് എത്തിച്ചത് എന്നും ബി ജെ പി ആരോപിച്ചു .
ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ആശയുടെ പിതാവ് ഹരിദാസ് കോന്നി പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതു വരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.ഈ കേസ് ഒതുക്കി തീർക്കുവാനായി ഉന്നത തല രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ട് എന്നു ബി ജെ പി നേതാക്കള്‍ പറയുന്നു .ഇതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്. അന്വേഷണം ആവശ്യപ്പെട്ട് ഹരിദാസ് ഡിജിപിക്ക് പരാതി നൽകി
.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിഎ സൂരജ്,ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ,മണ്ഡലം പ്രസിഡന്‍റ് ജി മനോജ് ,ജില്ലാ കമ്മിറ്റി അംഗം കെ ആർ രാകേഷ്,വൈസ്പ്രസിഡന്‍റ് കണ്ണൻ ചിറ്റൂർ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ദാസ്, ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് ബി.ഗോപകുമാർ, സുജിത്ത് ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ആശയുടെ പിതാവ് ഹരിദാസിനെ സന്ദർശിച്ചു പിന്തുണ അറിയിച്ചു.

© 2025 Konni Vartha - Theme by
error: Content is protected !!