Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടുന്നു

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടുന്നു : സി.ബി.ഐ.ക്ക് അന്വേഷണം വിട്ടതായി സർക്കാർ നാളെ തന്നെ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് സൂചന

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു . ഉത്തരവ് ഉടൻ പുറത്തിറക്കും.ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.ഇത് കൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐ.ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.
വന്‍ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ സമാന്തര അന്വേഷണം ആരംഭിച്ചു .പോപ്പുലർ കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ചില ഹർജികളും ഹൈക്കോടതിയിൽ എത്തിയിരുന്നു. ഈ ഹർജികൾ പരിഗണിച്ച ഹൈക്കോടതി ഓരോ പരാതികളിലും ഓരോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും പ്രതികളുടെ വസ്തുവകൾ കണ്ടെടുത്ത് സംരക്ഷിക്കണമെന്നും നിർദേശിച്ചിരുന്നു. ഈ ഹർജികൾ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് സി.ബി.ഐ.ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.സി.ബി.ഐ.ക്ക് അന്വേഷണം വിട്ടതായി സർക്കാർ നാളെ തന്നെ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് സൂചന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു