Trending Now

ദേശീയ കായിക ദിനം ആചരിച്ചു

 

പത്തനംതിട്ട: ദേശീയ കായികവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ ദേശീയ കായിക ദിനം ആചരിച്ചു .ഹോക്കി മാന്ത്രികൻ ധ്യാൻചന്ദ് സിംഗിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.

ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ദേശീയ കായികദിനം ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് പുത്തൻ തലമുറയെ ആകർഷിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ബാബു ജോർജ്ജ് പറഞ്ഞു.

ദേശീയ കായിക വേദി ജില്ല പ്രസിഡന്റ് സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ. സുരേഷ്കുമാർ ,
ഡി.സി. സി ജനറൽ സെക്രട്ടറിഅഡ്വ.വി.ആർ .സോജി , ജോഷ്വാ മാത്യു , എസ്. അഫ്സൽ , കെ.ആർ .
അജിത്ത്കുമാർ ,
അബ്ദുൾ കലാം ആസാദ്, അജിത്ത് മണ്ണിൽ , എം. എച്ച് .ഷാജി , പി.കെ. ഇക്ബാൽ ,സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് .

ദേശീയ കായിക വേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ദേശീയ കായിക ദിനം ഡി.സി. സി. പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!