Trending Now

പോപ്പുലര്‍ ബാങ്ക് : നിക്ഷേപകരുടെ പണം കിട്ടണം എങ്കില്‍ സിവില്‍ കേസ്സ് മാത്രം

പോലീസിന് അധികാരം പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാകുവാന്‍ മാത്രം

കോന്നി വാര്‍ത്ത ഡോട്ട് കോം: പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ എത്ര പേര് ഉണ്ടെന്ന് പോലും പോലീസിന് അറിയില്ല . ഒരു സ്ഥാപനത്തിന്‍റെ പേരില്‍ വിവിധ സ്വകാര്യ കമ്പനികള്‍ രൂപീകരിച്ചു കൊണ്ടാണ് നിക്ഷേപം സ്വീകരിച്ചത് . ഈ നിക്ഷപം ഭൂരിപക്ഷവും ഷെയര്‍ രീതിയില്‍ ആണ് വാങ്ങിയത് . ഷെയര്‍ മാര്‍ക്കറ്റില്‍ നഷ്ടം സംഭവിച്ചാല്‍ ഇരുകൂട്ടരും നഷ്ടത്തിന് ഉത്തരവാദികള്‍ അല്ലെങ്കില്‍ തുല്യ ദുഖിതര്‍ ആകണം എന്നാണ് നിയമം .
കരുതികൂട്ടി ചതിക്കുക എന്ന ലക്ഷ്യത്തോടെ ആണ് തുകകള്‍ ഷെയറായി വാങ്ങിയത് . ഇതിനാല്‍ സമീപ ഭാവിയില്‍ കേസ് നിലനില്‍ക്കില്ല എന്നു അറിയുന്നു .
ഇതിനാല്‍ ചതിയില്‍ പെട്ട നിക്ഷേപകര്‍ സിവില്‍ കേസ് നല്‍കുകയാണ് ഉചിതം . വിശ്വാസ വഞ്ചന കേസ്സ് എടുത്തു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും .പിന്നീട് ഉള്ള വാദത്തില്‍ അനുകൂലമായോ പ്രതികൂലമായോ വിധി ഉണ്ടാകും . ശിക്ഷ വാങ്ങി കൊടുക്കുവാന്‍ മാത്രമേ പോലീസ് കേസ് കൊണ്ട് ഉപകരിക്കൂ . പണം നഷ്ടമായ നിക്ഷേപകരില്‍ ഭൂരിപക്ഷവും പോലീസില്‍ കേസ് നല്‍കാതെ മാറി നില്‍ക്കുകയാണ് . കേരളത്തില്‍ എമ്പാടും 300 ഓളം കേസുകള്‍ പോലീസില്‍ ഉണ്ട് .കോന്നിയില്‍ മാത്രം 100 കേസുകള്‍ ഉണ്ട് . ആദ്യം പരാതി നല്‍കിയ48 പേരുടെ മൊഴിയില്‍ ഒറ്റ കേസ് നമ്പര്‍ എടുത്തു കേസ്സ് രജിസ്റ്റര്‍ ചെയ്തു . ഇനിയും വരുന്ന പരാതികള്‍ എല്ലാം ഈ കേസ് നമ്പറില്‍ മാറും .ബി ജെ പി ഒഴിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിക്ഷേപകരെ സഹായിക്കുന്ന നിലയില്‍ തീരുമാനം എടുത്തില്ല . ഇതിന് കാരണം അത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നില്ല . ബി ജെ പി പത്തനംതിട്ട ജില്ലാ നേതാക്കള്‍ കോന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു