Trending Now

കോന്നിയില്‍ അവധിക്കാല ക്യാമ്പ് കരുതൽ- 2025

Spread the love

 

konnivartha.com: കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെയും, കോന്നി പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന അവധിക്കാല ക്യാമ്പ് കരുതൽ 2025 ഏപ്രിൽ 28,29 തീയതികളിൽ നടക്കും.സർവ്വ ശ്രേഷ്ഠ ദിവ്യങ് ബാൽ പുരസ്കാര ജേതാവും, പ്രധാന മന്ത്രി രാഷ്ട്രിയ ബാൽ പുരസ്‌കാര ജേതാവുമായ ആദിത്യ സുരേഷ് ഉദ്ഘാടനം നിർവഹിക്കും.

ക്ലാസ്സ്‌ അഞ്ചിനും പ്ലസ്ടുവിനും ഇടയിലുള്ള കുട്ടികൾക്കാണ് പ്രവേശനം. കുട്ടികൾക്കായി നേതൃത്വ പരിശീലനം,ശാസ്ത്ര ക്ലാസ്സും, പരീക്ഷണങ്ങളും, പാട്ട്, കളികൾ, കഥയരങ്ങ്,നിർമ്മാണ പ്രവർത്തനങ്ങൾ , ബോധവൽക്കരണ ക്ലാസ്സ് എന്നിവ ഉണ്ടായിരിക്കും.

നിത്യജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയത്തിൽ റ്റി. ലിജ , മാതാ പിതാ ഗുരു ദൈവം എന്ന വിഷയത്തിൽ കവി കോന്നിയൂർ ബാലചന്ദ്രൻ, മൊബൈൽ അഡിക്ഷൻ കുട്ടികളിൽ എന്ന വിഷയത്തിൽ ഗാന്ധിഭവൻ IRCA ജനറൽ മാനേജർ എസ്സ്.രേഷ്മ, കഥയരങ്ങുമായി അദ്ധ്യാപകൻ എസ്സ് കൃഷ്ണകുമാർ, ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ കേരള മദ്യ നിരോധന സംഘം ജില്ലാ പ്രസിഡണ്ട്‌ ജയചന്ദ്രൻ ഉണ്ണിത്താൻ, ശാസ്ത്രവും മനുഷ്യനും എന്ന വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരീക്ഷിത് ജില്ലാ കമ്മറ്റി അംഗം വർഗീസ് മാത്യു, പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ സലീൽ വയലാത്തല എന്നിവർ ക്ലാസുകൾ നയിക്കും.

സമാപന സമ്മേളനം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും.
ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് അദ്ധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 9605873000 എന്ന നമ്പറിൽ വിളിക്കുക,.

error: Content is protected !!