Trending Now

ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 കടന്നു:വ്യാപാരികള്‍ക്ക് സന്തോഷം

Spread the love

konnivartha.com: സംസ്ഥാനത്ത് ഇന്നും സ്വർണ കുതിപ്പ്. സ്വർണ വില ചരിത്രത്തിൽ ആദ്യമായി 70000 കടന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 70,160 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കൂടി 8,770 രൂപയുമായി.

തുടർച്ചയായി റെക്കോർഡ് വർധനവാണ് സ്വർണത്തിനു ഉണ്ടായത്. സംസ്ഥാനത്ത് പവന് വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപയുടെ വർധന.

രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായത്.

സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തട്ടിപ്പ് കൂടിയതോടെ മാസം തോറും ലഭിക്കുന്ന ഉയര്‍ന്ന പലിശ വേണ്ട എന്ന് വെച്ച് കൂടുതല്‍ ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നുണ്ടെന്ന് ആണ്  വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

 

error: Content is protected !!