കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് നിയമനങ്ങൾ സുതാര്യവും മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് സൂപ്രണ്ടിന് കത്ത് നൽകി.സി ജോലി വാഗ്ദാനം ചെയ്ത് അപേക്ഷകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ലക്ഷക്കണക്കിന് യുവതീ-യുവാക്കൾ പി എസ് സി പരീക്ഷ എഴുതിയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തും നിയമനങ്ങൾക്കു കാത്തുനിൽക്കുമ്പോൾ പിൻവാതിൽ നിയമനം നടത്തുന്നത് അനുവദിക്കാനാവില്ല എന്നും പിൻവാതിൽ നിയമനം നടത്തിയാൽ നിയമപരമായും അല്ലാതെയും നേരിടുമെന്നും വി എ സൂരജ് പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ രാകേഷ് , സുരേഷ് കാവുങ്കൽ , സുനിൽ ചാങ്ങയിൽ,മണ്ഡലം വൈസ് പ്രസിഡണ്ട് കണ്ണൻ ചിറ്റൂർ,സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ, ജനറൽ സെക്രട്ടറി വിഷ്ണുദാസ്, ബിജെപി കോന്നി പഞ്ചായത്ത് പ്രസിഡൻറ് സുജിത്ത് ബാലഗോപാൽ എന്നിവർ പങ്കെടുത്തു