ലൈഫ്മിഷന് വേണ്ടി 50 സെന്റ് ഭൂമി സൗജന്യമായി നല്‍കി

Spread the love

ഇതാണ് നാടിന്‍റെ നന്മ :”കോന്നി വാര്‍ത്ത ഡോട്ട് കോമും കോന്നി നാടും ” ഈ അമ്മയുടെ സ്നേഹത്തിന് മുന്നില്‍ കൈതൊഴുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താഴത്ത് അതുമ്പുംകുളം വാഴക്കാലായില്‍ വീട്ടില്‍ ജഗദമ്മ തന്‍റെ പേരിലുള്ള 50 സെന്റ് സ്ഥലം സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ടുനല്‍കി. ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാവപ്പെട്ടവര്‍ക്ക് വീടു വച്ചുനല്‍കുന്നതിനു വേണ്ടിയാണ് ഭൂമി നല്‍കിയിട്ടുള്ളത്.
ജഗദമ്മയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്ഥലം വിട്ടു നല്‍കാനുള്ള സമ്മതപത്രം കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ ഏറ്റുവാങ്ങി. ചടങ്ങില്‍ ലൈഫ്മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.പി.സുനില്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Related posts

Leave a Comment