
konnivartha.com: ഉത്സവ സ്ഥലത്ത് ബഹളം ഉണ്ടാക്കി പിടികൂടി സ്റ്റേഷനിൽ എത്തിച്ച യുവാവില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി .കോന്നി വി കോട്ടയം പ്ലാച്ചേരി വിളതെക്കേതില്‍ രതീഷ് കുമാറിന്റെ കയ്യിൽനിന്നാണ് കഞ്ചാവ് പിടികൂടിയത് . രണ്ടു ചെറിയ പ്ലാസ്റ്റിക്ക് കവറില്‍ നിന്നും 18 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു .
വി കോട്ടയം മാളികപ്പുറം ക്ഷേത്ര ഉത്സവത്തിന് പരസ്പരം ഉന്തും തള്ളും ഉണ്ടാക്കിയ ഇയാളെയും വി കോട്ടയം നിവാസി പ്രകാശിനെയുമാണ് പോലീസ് പിടിച്ചു സ്റ്റേഷനിൽ എത്തിച്ചത് .പരിശോധനയില്‍ ആണ് രതീഷില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത് . കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് പോലീസ് കേസ് എടുത്തു .
വാഹന പരിശോധനയില്‍ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് റാന്നിയിലും രണ്ടു യുവാക്കള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു . 3 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത് . പോലീസ് നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നു .