Trending Now

എല്ലാ സബ് രജിസ്ട്രാർ ഓഫീസികളിലും ജനകീയ സമിതികൾ രൂപീകരിക്കാൻ ഉത്തരവ്

 

konnivartha.com: രജിസ്‌ടേഷൻ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സബ്ബ് രജിസ്ട്രാറാഫീസിലും ജനകീയ സമിതികൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നല്കിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ആഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കമ്മറ്റിയുടെ ചെയർമാൻ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാർ ആഫീസ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എം.എൽ.എ യും കൺവീനർ സബ്ബ് രജിസ്ട്രാറുമായിരിക്കും.

അതാത് പ്രദേശത്തെ തദ്ദേശ ഭരണ സ്ഥാപനമേധാവികൾ, വാർഡ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആധാരമെഴുത്തുകാരുടെ പ്രതിനിധി, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വനിത, പട്ടികജാതി പട്ടികവർഗ്ഗ പ്രതിനിധി എന്നിവർ അംഗങ്ങളായ സമിതി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച യോഗം ചേരാനും നിർദേശമുണ്ട്. മാർച്ച് 31 നകം സമിതി രൂപീകരിക്കാനാണ് നിർദ്ദേശം.

error: Content is protected !!