
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ വികസന സെമിനാര്‍ പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ വൈസ് പ്രസിഡന്റ് കെ.ആര്‍. അനീഷ അധ്യക്ഷയായി.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു.
പഞ്ചായത്ത് സെക്രട്ടറി ആര്‍ എസ് അനില്‍കുമാര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു .