Trending Now

പത്തനംതിട്ട : എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

 

konnivartha.com: വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1994 മുതല്‍ 09/2024 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മുന്‍ഗണന നിലനിര്‍ത്തി 2025 ഏപ്രില്‍ 30വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.

 

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതല്ല. അപേക്ഷ 2025ഏപ്രില്‍ 30 വരെയുള്ള എല്ലാ പ്രവൃത്തിദിനങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സ്വീകരിക്കും.

സീനിയോറിറ്റി പുനസ്ഥാപിക്കുന്നവര്‍ക്ക് തൊഴില്‍ രഹിത വേതനം ലഭിക്കില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ് :www.eemployment.kerala.gov.in ഫോണ്‍ : 0468 2222745.

error: Content is protected !!