Trending Now

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്:ഒളിവിലായിരുന്ന മൂന്നാംപ്രതി അറസ്റ്റിൽ

 

ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ ഒന്നര വർ‌ഷമായി ഒളിവിൽ കഴിഞ്ഞ മൂന്നാം പ്രതി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ഡി.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു വി.നായർ (57) ആണ് അറസ്റ്റിലായത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഇവർ പിടിയിലായത്.ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയേക്കും.

 

തമിഴ്നാട് പോണ്ടിച്ചേരി അതിർത്തിയിലുള്ള കൊയിലപ്പാളയത്ത് ഫ്ലാറ്റിൽ യോഗാ പരിശീലക എന്ന രീതിയിൽ ഒറ്റയ്ക്കു കഴിയുകയായിരുന്നു ഇവർ.അറസ്റ്റ് ചെയ്ത ഇവരെ തമിഴ്നാട് വില്ലുപുരം ജില്ലയിലെ വാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.876 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

 

100 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയെന്നാണ് വിവരം.കേസിൽ ഒന്നും രണ്ടും പ്രതികളായ ഡി.ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി.നായർ എന്നിവർ 2024 ഫെബ്രുവരിയിൽ അറസ്റ്റിലായിരുന്നു. നാലാം പ്രതിയും ഗോവിന്ദിന്റെ ഭാര്യയുമായ ലക്ഷ്മി ലേഖകുമാർ ഇതുവരെ പിടിയിലായിട്ടില്ല. ഇവർ വിദേശത്താണെന്നാണ് സൂചന.ക്രൈംബ്രാഞ്ച് കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള എസ്പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

error: Content is protected !!