![](https://www.konnivartha.com/wp-content/uploads/2025/01/WhatsApp-Image-2025-01-29-at-4.49.58-PM-1-800x528.jpg)
konnivartha.com: കെട്ടിടങ്ങള്‍ തകരുന്നത് ഉള്‍പ്പടെയുള്ള സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച മോക്ഡ്രില്‍ ഇന്ന് ജില്ലയില്‍. രാവിലെ 11ന് കലക്‌ട്രേറ്റിലാണ് നടത്തുക.
ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പടെ ബന്ധപ്പെട്ട വകുപ്പുകള്‍ പങ്കെടുക്കും. മോക്ഡ്രില്‍ സാഹചര്യം കണക്കിലെടുത്ത് ആരും പരിഭ്രാന്തരാകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.