Trending Now

ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

 

konnivartha.com: സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയ്ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ജനുവരി 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കില്ലെന്ന് പത്തനംതിട്ട  ജില്ലാ ആര്‍റ്റിഒ എച്ച്. അന്‍സാരി അറിയിച്ചു.

സമയക്രമം പാലിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതെയും സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശനനിയമ നടപടി സ്വീകരിക്കും.

പത്തനംതിട്ട ജില്ലയില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിനകത്ത് പ്രവേശിക്കുന്നതിനുള്ള നികുതി അടക്കാത്ത ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്ത് എട്ടു ലക്ഷത്തോളം രൂപ പിഴയീടാക്കി.

സമയക്രമം പാലിക്കാതെയും വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാതെയും സര്‍വീസ് നടത്തിയ വാഹനങ്ങളുടെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ആര്‍റ്റിഒ അറിയിച്ചു.

error: Content is protected !!