Trending Now

കൊടിതോരണങ്ങളും ബോർ‍ഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല

Spread the love

konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി.

കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .

കോന്നി മേഖലയില്‍ നീക്കം ചെയ്യാത്ത കൊടികളും തോരണങ്ങളും സംബന്ധിച്ച് ഹൈക്കോടതിയില്‍ പരാതികള്‍ നല്‍കുവാന്‍ ചിലര്‍ തീരുമാനിച്ചു എന്ന് അറിയിച്ചു .

error: Content is protected !!