konnivartha.com: : കേരള സംസ്ഥാന NREG എംപ്ലോയീസ് യൂണിയൻ (CITU) പത്തനംതിട്ട ജില്ലാ കൺവെൻഷൻ നടന്നു . യൂണിയൻ ജില്ലാ പ്രസിഡന്റ് എം.മോനിഷ് അധ്യക്ഷത വഹിച്ചു.
കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ സെക്രട്ടറി സുധാരാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
NREG എംപ്ലോയീസ് യൂണിയൻ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മനോജ് നാരായണൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
കൺവെൻഷനിൽ ജീവനക്കാരുടെ ശമ്പള വർദ്ധന ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും യൂണിയന്റെ ഭാവി സമരപരിപാടികൾ ആലോചിച്ചു തീരുമാനിക്കുകയും ചെയ്തു .
NREG എംപ്ലോയീസ് യൂണിയൻ (CITU) പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി വിഷ്ണു തമ്പിയെ കൺവെൻഷൻ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം.മോനിഷ്, ട്രഷറർ ബിന്ദു സി എസ്, ജോ.സെക്രട്ടറിമാരായി അഭിലാഷ്, സുരേഷ്, ശശികല, വൈസ് പ്രസിഡന്റുമാരായി സിന്ധു മോൾ, സിനി മോൾ, മീന പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു.