Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 28/10/2024 )

തെള്ളിയൂര്‍കാവ് വ്യശ്ചികവാണിഭം മികച്ചരീതിയില്‍  സംഘടിപ്പിക്കും – ജില്ലാ കലക്ടര്‍

തെള്ളിയൂര്‍കാവ് വ്യശ്ചിക വാണിഭം കുറ്റമറ്റനിലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംക്യഷണന്‍. റാന്നി എം എല്‍ എ പ്രമോദ് നാരായണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തയ്യാറെടുപ്പുകളും വിലയിരുത്തി.

 

ദേവസ്വം ബോര്‍ഡിന്റെ തിരഞ്ഞെടുത്ത 80 സ്ഥലങ്ങളാണ് വാണിഭത്തിനായി അനുവദിക്കുന്നത്, ലേലത്തിനുള്ള തയ്യാറെടുപ്പുകളായി. അനധികൃത ഇടങ്ങളില്‍  വാണിഭം പാടില്ല.
ശുദ്ധജല ലഭ്യത ഉറപ്പാക്കും. സുരക്ഷാക്രമീകരണത്തിനാവശ്യമായ പൊലിസിനെ വിന്യസിക്കും. സി.സി.ടിവയടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രത്തിലേക്കുള്ള റോഡ് സൗകര്യം കൂടുതല്‍മെച്ചപ്പെടുത്തും. മെഡിക്കല്‍ ടീമിന്റെ സേവനം എല്ലാദിവസവുണ്ടാകും.  ഭക്ഷണ സ്റ്റാളുകളിലെ ജീവനകാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.

 

മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയസംവിധാനം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.മല്ലപ്പള്ളി തഹസില്‍ദാറുടെ നേത്യത്വത്തില്‍ പ്രാദേശിക യോഗം ചേര്‍ന്ന് വാണിഭത്തിന്റെ ക്രമീകരണങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.

നവംബര്‍ 16 മുതലാണ് വ്യശ്ചികവാണിഭം. അവലോകന യോഗത്തില്‍ ദേവസ്വംബോര്‍ഡ് അംഗം അനില്‍, പോലിസ്, പൊതുമരാമത്ത്, ഗതാഗതം, തദ്ദേശ സ്വയംഭരണവകുപ്പ,് ക്ഷേത്ര ഉപദേശകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വിദ്യാഭ്യാസ അവാര്‍ഡ് ജില്ലാതല വിതരണ ഉദ്ഘാടനം (29)

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ അവാര്‍ഡ് ജില്ലാതല വിതരണ ഉദ്ഘാടനം  (29) രാവിലെ 10 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ നടക്കും.  കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ മുഖ്യപ്രഭാഷണവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഷെയ്ഖ് പി ഹാരിസ് അധ്യക്ഷനാകും.

മാപ്പിള കലാരൂപങ്ങള്‍ കൂടുതല്‍ ജനകീയം-മന്ത്രി സജി ചെറിയാന്‍

സാമൂഹിക നവോത്ഥാനത്തില്‍ മാപ്പിള കലാരൂപങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കൂടുതല്‍ ജനകീയത ഈ കലാരൂപത്തിന് കൈവന്നിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയുടെ തെക്കന്‍ കേരളത്തിലെ ആദ്യ പരിശീലന കേന്ദ്രമായ ‘സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ്  പത്തനംതിട്ട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വിവിധ കലാരൂപങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയം. കലാകാരന്‍മാരെ ചേര്‍ത്തുപിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൊറോണ പോലുള്ള ദുരന്ത സമയത്ത് പോലും കലാകാരന്‍മാര്‍ക്കായി സര്‍ക്കാര്‍ നിലകൊണ്ടു. പ്രതിസന്ധി നേരിടുന്ന കലാകാരന്‍മാര്‍ക്കായി ഓണ്‍ലൈന്‍ വഴി പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കി. ആദിവാസി കലാരൂപങ്ങള്‍ ഭാരത് ഭവന്‍ വഴി പൊതുജനങ്ങളിലെത്തിച്ചു.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി മാനസിക ഉല്ലാസത്തിനും സാമ്പത്തിക സഹായത്തിനും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.തനത് കലാരൂപങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ ധനസഹായം വിവിധ ഘട്ടങ്ങളിലായി നല്‍കി വരുന്നു. അക്കാദമിയുടെ പരിധിയില്‍ മറ്റു സ്ഥലങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ് ഡയറക്ടര്‍ ഇ എസ് എ ജബ്ബാര്‍, കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി സെക്രട്ടി ബഷീര്‍ ചുങ്കത്തറ, സംസ്ഥാന മല്‍സ്യബോര്‍ഡ് മെമ്പര്‍ സക്കീര്‍ അലങ്കാരത്ത്, സംഘാടക സമിതി കണ്‍വീനര്‍ ബിജു മുസ്തഫ, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി കവി കാശിനാഥന്‍, സംഘാടക സമിതി ട്രഷറര്‍ എ എസ് എം ഹനീഫ എന്നിവര്‍ പങ്കെടുത്തു.

 

 

മാലിന്യമുക്തിക്കായി കൂടുതല്‍ നടപടികള്‍

ജില്ലയില്‍ നടപ്പിലാക്കുന്ന ശുചിത്വ-മാലിന്യമുക്ത പ്രോജക്ടുകളുടെ പ്രവര്‍ത്തനം കൂടതല്‍ ശക്തമാക്കാന്‍ നിര്‍ദേശം. ജില്ലാ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  സ്പെഷ്യല്‍ പ്രോജക്ടുകളുടെ ഏറ്റെടുപ്പ്, ഐഎച്ച്എച്ച്എല്‍ നിര്‍വഹണം, ദ്രവമാലിന്യ സംസ്‌കരണ പദ്ധതികള്‍ എന്നിവയുടെ അവലോകനവും നടത്തി.
ജോയിന്റ് ഡയറക്ടര്‍ രാജേഷ് കുമാര്‍, ശുചിത്വമിഷന്‍  കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ആദര്‍ശ് പി. കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാഹന അപകട നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

വാഹന അപകടത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെടുന്ന പരുക്കേറ്റവര്‍ക്കായി നടപ്പിലാക്കുന്ന കോമ്പന്‍സേഷന്‍ റ്റു വിക്ടിംസ് ഓഫ് ഹിറ്റ്  ആന്റ് റണ്‍ മോട്ടര്‍ വെഹിക്കിള്‍സ് ആക്സിഡന്റ് സ്‌കീം പ്രകാരം അപേക്ഷക്കാന്‍ അവസരം. അപകടത്തിലാകുന്നവര്‍ റവന്യു ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കല്കടര്‍ ചെയര്‍മാനായുളള ജില്ലാതല കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിക്കുക.

ഗുരുതര പരിക്കിന് 50000 രൂപ, മരണത്തിന് 2,00,000, 2022 മാര്‍ച്ച് 31നോ മുമ്പോ സംഭവിച്ച അപകടങ്ങളില്‍ ഗുരുതര പരുക്കിന് 12,500 രൂപ മരണത്തിന് 25,000 ക്രമത്തിലാണ് നഷ്ടപരിഹാരം. ഗോള്‍ഡന്‍ അവര്‍ സ്‌കീം പ്രകാരം ലഭിച്ച ചികിത്സയുടെ തുക നഷ്ടപരിഹാര തുകയില്‍ നിന്ന് കുറയ്ക്കും. ഫോണ്‍ – 0468 2222515.

വോക്-ഇന്‍-ഇന്റര്‍വ്യു

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍  തസ്തികയിലേക്ക് നവംബര്‍ നാലിന് രാവിലെ 11 ന് വോക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത :  പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരും അത്തരം രോഗികള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രാപ്തരായവരുമായര്‍.  അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 223236.

നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇടപെടും: അഡ്വ. പി. സതീദേവി

അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാന്‍ സമയമായെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വനിതാ കമ്മീഷന്‍ ഇടപെടുമെന്നും അഡ്വ. പി. സതിദേവി പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയര്‍പേഴ്സണ്‍.

രാജ്യത്തെമ്പാടും നഴ്സുമാരുടെ പ്രശ്നങ്ങള്‍ സമൂഹമറിഞ്ഞത് അവരുടെ സമരങ്ങളിലുടെയാണ്. ഈ സമൂഹത്തിന്റെ തൊഴില്‍പരമായ സാഹചര്യം എന്താണെന്ന് സമൂഹം മനസിലാക്കിയത് ഇത്തരം പ്രക്ഷോഭങ്ങളിലൂടെയാണ്. എന്നാല്‍ എത്രത്തോളം സമരം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്? അതിലൂടെ തൊഴില്‍ സാഹചര്യത്തില്‍ ഇതിനകം ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കപ്പെടേണ്ട സമയമാണിത്.

നഴ്സുമാരെ വളരെയേറെ ആദരിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ഇവിടെ നിന്നുള്ള നഴ്സുമാര്‍ക്ക് ലോക വ്യാപകമായി തൊഴിലവസരം ലഭിക്കുന്നുമുണ്ട്. മലയാളികളുടെ സേവനം അത്രയേറെ വിലമതിക്കപ്പെടുന്നുണ്ട്. മാലാഖമാരെന്ന് നാം വിളിക്കുന്നു. വിളക്കേന്തിയ വനിതയായ ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ പി•ുറക്കാര്‍ എന്നും വിശേഷിപ്പിക്കുന്നു. എന്നിട്ടും അവരുടെ തൊഴില്‍പരമായ സാഹചര്യം പുരോഗമിക്കപ്പെട്ടുന്നുണ്ടോയെന്ന് സമൂഹവും പരിശോധിക്കണം.

എല്ലാ സേവന മേഖലയിലും എന്നപോലെ നഴ്സുമാരിലും 98 ശതമാനവും വനിതകളാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്ന ഓരോ മേഖലയിലും വളരെയധികം ചൂഷണം നടക്കുന്നു. വിലപേശാന്‍ അവര്‍ക്ക് കഴിയില്ല എന്ന മിഥ്യാധാരണ രാജ്യത്താകമാനമുള്ള സമൂഹത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടാണത്. സര്‍ക്കാര്‍ സേവന മേഖലകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. എല്ലാ സേവന മേഖലകളിലും ജോലി ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. എന്നാല്‍ തുച്ഛമായ പ്രതിഫലമാണ് അവര്‍ക്ക് കിട്ടുന്നത്. ചെയ്യുന്നത് സേവനമായതിനാല്‍ കൂലി ചോദിക്കാനാവില്ല. സേവനം ആകുമ്പോള്‍ തൊഴില്‍ വ്യവസ്ഥകളും ബാധകമല്ല.

കോവിഡ് കാലത്ത് ആശാവര്‍ക്കര്‍മാര്‍ നടത്തിയ സേവനം സുത്യര്‍ഹമാണ്. എന്നിട്ടും അതൊരു തൊഴില്‍ മേഖലയായി കണക്കാക്കാന്‍ രാജ്യം തയ്യാറായിട്ടില്ല. ഏറ്റവും കുറഞ്ഞ ചെലവില്‍ സ്ത്രീയുടെ അധ്വാനം ലഭ്യമാക്കാനാകുമെന്ന് ഭരണാധികാരികള്‍ വരെ കരുതുന്നുവെന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. വീട്ടിനുള്ളില്‍ കൂലിയില്ലാ ജോലി ചെയ്യുന്നവരുടെ അധ്വാനം കുറഞ്ഞ ചെലവില്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേരളവും വ്യത്യസ്തമല്ല.

ഇതിന് മാറ്റം വരണമെങ്കില്‍ തുറന്നുപറച്ചിലിന് സ്ത്രീ സമൂഹം തയ്യാറാവണം. അത്തരം തുറന്ന് പറച്ചിലുകള്‍ക്കൊപ്പം നിലനില്‍ക്കാനും അവരുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ പരിഹാരം കണ്ടെത്താനും കമ്മീഷന്‍ ഒപ്പം നില്‍ക്കും. സിനിമാ മേഖലയില്‍ സംഭവിച്ചത് ഇതാണ്. ഒരു സഹപ്രവര്‍ത്തക വേട്ടയാടപ്പെട്ടപ്പോള്‍ മറ്റ് വനിതകള്‍ കൂട്ടം കൂടുകയും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഹേമ കമ്മിറ്റി രൂപപ്പെടുകയും അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അപ്പോഴാണ് ആ രംഗത്തെ യഥാര്‍ത്ഥ അവസ്ഥ സമൂഹം തിരിച്ചറിയുന്നത്.

ഇക്കാര്യത്തില്‍ കേരള വനിത കമ്മീഷന്‍ നടത്തിയ ഇടപെടല്‍ ദേശീയ വനിത കമ്മീഷന്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം ഇടപെടല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനാകുമോയെന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ കമ്മീഷനുകളുമായി ചര്‍ച്ച ചെയ്യുമെന്നാണ് കേരളത്തിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചത്. ഇത്തരമൊരു നീക്കത്തിനും തുടക്കം കുറിച്ചത് കേരളമാണ്. അതുപോലെ നഴ്സുമാര്‍ മുന്നോട്ടുവന്നാല്‍ അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും വനിതാ കമ്മീഷന്‍ നല്‍കുമെന്നും അഡ്വ. പി. സതീദേവി വ്യക്തമാക്കി.

പ്രസവ ശുശ്രൂഷ നല്‍കുന്നവര്‍ക്ക് പ്രസവിക്കാനുള്ള അവകാശം ഉണ്ടോ?’വാര്‍ഡിലും ഐസിയുവിലും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള രോഗി – നഴ്സ് അനുപാതം പാലിക്കപ്പെടുന്നുണ്ടോ? ഓവര്‍ ടൈം അലവന്‍സ് ലഭിക്കുന്നുണ്ടോ? പോഷ് നിയമപ്രകാരം ആശുപത്രികളില്‍ രൂപീകരിക്കപ്പെട്ട ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളും അവയുടെ പ്രവര്‍ത്തനവും തുടങ്ങി ഈ മേഖലയിലെ എല്ലാ വിഷയവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടും. അതില്‍നിന്ന് ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. അവ നടപ്പിലാക്കാന്‍ വനിത കമ്മീഷന്‍ ശ്രമിക്കുമെന്നും ചെയര്‍പേഴ്സണ്‍ അഡ്വ. സതീദേവി പറഞ്ഞു.

തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന പബ്ലിക് ഹിയറിങ്ങില്‍ വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, പത്തനംതിട്ട ജില്ല ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, യുഎന്‍എ ഭാരവാഹികളായ ജോണ്‍ മുക്കത്ത് ബഹനാന്‍, റെജി ജോണ്‍, ലിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.  ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കി.

ലാബ് ടെക്നീഷ്യന്‍ നിയമനം

ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. അവസാന തീയതി നവംബര്‍ ആറ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.   ഫോണ്‍ : 04734 243700.

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന ഒന്‍പത് പദ്ധതികള്‍ക്ക്  ക്വട്ടേഷന്‍ ക്ഷണിച്ചു. വെബ് സൈറ്റ് : www.etenders.kerala.gov.in    ഫോണ്‍: 0468 2224070.


ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്നവര്‍ 2024 നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  നവംബറിലെ തീയതിയിലുള്ള ‘ജീവന്‍ പ്രമാണി’ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ നവംബറിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ആണ് വകുപ്പില്‍ നല്‍കേണ്ടത്. നേരിട്ടോ ദൂതന്‍ മുഖേനയോ നല്‍കാം.

ജില്ലയില്‍ ഉള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ്  ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ദൂതന്‍മുഖേന നല്‍കുന്ന പെന്‍ഷണര്‍മാര്‍ സ്വന്തം ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി നല്‍കണം.
ലൈഫ് സര്‍ട്ടിഫിക്കറ്റ് മാതൃക വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദവിവരത്തിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് -0481 2561030.


കരിയര്‍ ജ്വാല

പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍  ഇളമണ്ണൂര്‍ വി.എച്ച്.എസ്.എസ് സ്‌കൂളില്‍ കരിയര്‍ജ്വാല സംഘടിപ്പിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ വി. പ്രീത അധ്യക്ഷയായി.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍  ജി.രാജീവ്, സ്‌കൂള്‍ മാനേജര്‍ കെ.ആര്‍ ഹരീഷ് , കരിയര്‍ സെല്‍ കോര്‍ഡിനേറ്റര്‍ സതികുമാര്‍,  വി.ജി ഓഫീസര്‍ സലിം ജെ. എഫ്,  കരിയര്‍ ഗൈഡ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ടെന്‍ഡര്‍

തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് ഓര്‍ത്തോ ഇംപ്ലാന്റുകള്‍, സര്‍ജിക്കല്‍സ്, കണ്‍സ്യൂമബിള്‍സ്, സ്ട്രച്ചറുകള്‍, അക്സസറീസ് എന്നിവ വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 28. ഫോണ്‍ : 0469 2602494.

അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കേസെടുക്കും

തോട്ടപ്പുഴശ്ശേരി  പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ ് നീക്കം ചെയ്തു. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്ക് പിഴ ചുമത്തും. അനുമതികൂടാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും സെക്രട്ടറി അറിയിച്ചു.

താത്കാലിക നിയമനം

ചാത്തങ്കേരി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി യില്‍ ഡോക്ടറെ താല്‍കാലികമായി നിയമിക്കുന്നു. യോഗ്യത : എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനാണ് കൂടികാഴ്ച. ഫോണ്‍ : 0469 2732655.

ക്വട്ടേഷന്‍

പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള  കടമുറികളില്‍ വ്യാപാരം/ഓഫീസ് നടത്തുന്നതിനുളള അവകാശം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം/ക്വട്ടേഷന്‍ ചെയ്തുനല്‍കും. അവസാന തീയതി ഇന്ന (29).  ഫോണ്‍ : 0468 2242215, 2240175.


ലോണ്‍ അദാലത്ത്

വായ്പലഭിക്കാത്തവര്‍ക്കായി ജില്ലയില്‍ അദാലത്ത് നടത്തുന്നു. 2023-24, 2024-25 വര്‍ഷങ്ങളില്‍ അപേക്ഷിച്ച് വായ്പ ലഭിക്കാത്തവര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.  കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര, വിദ്യാഭ്യാസ വായ്പാ അപേക്ഷകര്‍ക്കാണ് പങ്കെടുക്കാവുന്നത്.

ക്രെഡിറ്റ് സ്‌കോര്‍ യോഗ്യതയുള്ള ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ വിദ്യാഭ്യാസ വായ്പയ്ക്ക് വിദ്യാലക്ഷ്മി/ ജനസമര്‍ത് പോര്‍ട്ടല്‍ വഴി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ്, അഡ്മിഷന്‍ ലഭിച്ചതിനുളള രേഖകള്‍, മാര്‍ക് ലിസ്റ്റ് കോപ്പി, ഫോണ്‍ നമ്പര്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മുദ്ര വായ്പകള്‍ ബാങ്കില്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ തുടങ്ങിയവ സഹിതം ുമേമറമഹമ2േ4@ഴാമശഹ.രീാ ഇ-മെയിലിലേക്ക് ഒക്ടോബര്‍ 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. അദാലത്ത് തീയതിയും വിശദാംശങ്ങളും പിന്നീട് അറിയിക്കും.

© 2025 Konni Vartha - Theme by
error: Content is protected !!