konnivartha.com: പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്‍റെ ശിശുദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നൽകുന്ന കുട്ടി നേതാക്കളെ കോഴഞ്ചേരിയിൽ നടന്ന വർണ്ണോൽസവത്തിൽ നിന്ന് തിരഞ്ഞെടുത്തു.
മലയാളം ( പ്രസംഗം ) എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തോട്ടുവ ഗവ. എൽ.പി സ്കൂളിലെ നിയതി ജെ ( പ്രധാനമന്ത്രി ) യായും , മലയാളം ( പ്രസംഗം ) യു. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കോഴഞ്ചേരി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കുളിലെ ലാവണ്യ
അജീഷ് ( പ്രസിഡൻ്റ് ) ആയും , മലയാളം യു .പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കോന്നി ഗവ. ഹൈസ്ക്കൂളിലെ ലാവണ്യ എസ്. ലിനേഷ് ( സ്പീക്കർ ) ആയും തെരഞ്ഞെടുക്കപ്പെട്ടു .
മലയാളം എൽ.പി വിഭാഗം പ്രസംഗത്തിന് രണ്ടാം സ്ഥാനം നേടിയ അട്ടച്ചാക്കൽ ഗവ. എൽ.പി സ്കൂളിലെ ദക്ഷ റ്റി. ദീപു സ്വാഗതവും , എൽ.പി വിഭാഗം മലയാളം പ്രസംഗത്തിൽ മുന്നാം സ്ഥാനം നേടിയ ആദിനേശ് വിഷ്ണു നന്ദിയും പറയും .
വിജയികൾ :
മോണോആക്ട്
( എൽ.പി.വിഭാഗം )
ആദി തീർത്ഥ ( കാരംവേലി ജി.എൽ.പി.എസ് – ഒന്നാം സ്ഥാനം ) , അക്ഷിത സി.ആർ
കൈപ്പുഴ ജി. എൽ.പി.എസ് – രണ്ടാം സ്ഥാനം ) , സാവിത്രി ദേവാനന്ദ ( പുതുശ്ശേരിമല ജി. എൽ.പി.എസ് – മുന്നാം സ്ഥാനം )
മോണോആക്ട്
( യു.പി. വിഭാഗം) കൃഷ്ണവേണി എസ് ( പന്തളം എൻ.എസ്.എസ് എം.എം യു.പി.എസ് – ഒന്നാം സ്ഥാനം ) , നെഹ്സിന കെ നാദിർ ( പഴകുളം കെ.വി. യു.പി.എസ് – രണ്ടാം സ്ഥാനം ) , പാർവ്വതി എസ്. ന്തയർ ( പുതുശ്ശേരി മല ഗവ. യു.പി.എസ് – മൂന്നാം സ്ഥാനം )
മോണോആക്ട്
( ഹൈസ്ക്കൂൾ വിഭാഗം)
ധനശ്രീ ആർ . ( ചെന്നീർക്കര എസ്.എൻ.ഡി.പി ഹൈസ്ക്കൂൾ – ഒന്നാം സ്ഥാനം ) , ഷിനോയ് എബ്രഹാം ( ഏരുവേലിപ്ര സെൻ്റ് തോമസ് ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം )
മിമിക്രി
( എൽ.പി.വിഭാഗം)
രതിൻ രതീഷ് ( തോട്ടുവ ഗവ. എൽ.പി.എസ് – ഒന്നാം സ്ഥാനം ) , അഗ്നിവേശ് ( പന്തളം എൻ.എസ് എസ് യു. പി. എസ് – രണ്ടാം സ്ഥാനം )
മിമിക്രി
( യു.പി.വിഭാഗം )
കൃഷ്ണവേണി എസ് ( പന്തളം എൻ.എസ്.എസ് ഇ. എം യു പി.എസ് – ഒന്നാം സ്ഥാനം ) , അഷിൽ ഷാനവാസ് ( പന്തളം മങ്ങാരം ജി. യു.പി.എസ് – രണ്ടാം സ്ഥാനം ) , ഹരികൃഷ്ണൻ ആർ ( തെങ്ങമം യു.പി.എസ് മുന്നാം സ്ഥാനം )