Trending Now

അടൂരില്‍ സി.എഫ്.എല്‍.ടി.സി സജ്ജമാകുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ സി.എഫ്.എല്‍.ടി.സി. ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ സജ്ജമാകുന്നു. 200 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ കിടക്കകള്‍ സജ്ജീകരിച്ചു. ശുചിമുറി ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സി.എഫ്.എല്‍.ടി.സി. പ്രവര്‍ത്തനം ജൂലൈ 30 ന് തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഗ്രീന്‍വാലി ഓഡിറ്റോറിയം സന്ദര്‍ശിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, തഹസീല്‍ദാര്‍ ബീന.എസ്.ഹനീഫ്, നഗരസഭ വൈസ് ചെയര്‍മാന്‍ പ്രസാദ്, സൂപ്രണ്ട് വിനോദ്, ഡോ. ഹാരീഷ് എന്നിവര്‍ എംഎല്‍എയോടൊപ്പം ക്രമീകരണങ്ങള്‍ വിലയിരുത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!