കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട ജില്ലയിലെ ആദ്യ സർക്കാർ മെഡിക്കൽ കോളേജ് അതും കോന്നിയില്‍ .യു ഡി എഫ്ഫും ,എല്‍ ഡി എഫുംതമ്മില്‍ ഉള്ള ജനന- വളര്‍ത്തിയ അവകാശ തര്‍ക്കംരൂക്ഷം . അത് കോന്നിയുടെ ജനത്തിന് അറിയണ്ട . ആശുപത്രി സൂപ്രണ്ട് , കോളേജ് പ്രിൻസിപ്പാള്‍ ഓഫീസുകൾ നാളെ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് മുതല്‍ കോന്നി മെഡിക്കല്‍ കോളേജ് പ്രവർത്തനം തുടങ്ങുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിച്ചു . കോവിഡ് എന്ന മഹാ വ്യാധി വന്നതോടെ കോന്നിയ്ക്കും ഗുണം ഉണ്ടായി . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുറക്കുന്നു . ദ്രുതഗതിയിൽ ജനത്തിന് വേണ്ടി തുറക്കുന്നു .
ആശുപത്രി സൂപ്രണ്ടും കോളേജ് പ്രിൻസിപ്പാളും നാളെതന്നെ പുതിയ ഒഫീസിന്റെ ചുമതല ഏറ്റെടുക്കും നടപടികളുടെ ഭാഗമായി മറ്റ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന് ജോലി ക്രമീകരണ വ്യവസ്ഥയില്‍ ജീവനക്കാരെ കോന്നിയിലേക്കു ഉടന്‍ നിയമിക്കും . തുടക്കത്തില്‍ എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ മരുന്നുകള്‍ വാങ്ങാൻ കരാറായി.ശേഷിക്കുന്ന റോഡ് നിർമ്മാണം ഉടന്‍ പൂർത്തിയാക്കും. കോന്നിയ്ക്ക് ഇത് ചരിത്ര മുഹൂര്‍ത്തം . മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് ഉത്ഘാടനം നിര്‍വഹിക്കും എന്ന് അറിയുന്നു . ആരോഗ്യ വകുപ്പ് മന്ത്രി എല്ലാകാര്യവും കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറില്‍ ഏല്‍പ്പിച്ചു .
കോന്നി മെഡിക്കല്‍ കോളേജ് സംബന്ധിച്ച ജില്ലയിലെ സര്‍ക്കാര്‍ ഭാഗത്തെ ഏകോപനം ജില്ലാ കളക്ടറില്‍ ആണ് .എന്തായാലും കോന്നിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് . അത് ഓരോ കോന്നിയിലെയും ജനതയുടെ സന്തോഷം ആണ് . കോന്നിയൂര്‍ ഗ്രാമം സന്തോഷിക്കുന്നു . പ്രിയപ്പെട്ട അടൂര്‍ പ്രകാശ് ( നിലവില്‍ ആറ്റിങ്ങല്‍ എം പി )അങ്ങ്കോന്നി എം എല്‍ എ യും ആരോഗ്യ വകുപ്പ് മന്ത്രിയും ആയപ്പോള്‍ കോന്നിയെ മറന്നില്ല . അന്ന് അനുവദിച്ച മെഡിക്കല്‍ കോളേജ് ആണ് ജനത്തിന് വേണ്ടി തുറക്കുന്നത് .ജനത്തിന് വേണ്ടി ചെയ്ത നന്മകള്‍ക്ക് ആശംസകള്‍ .