Trending Now

കോന്നി നാട് മറന്നു :പത്തനംതിട്ടയില്‍ കോന്നിയൂർ രാധാകൃഷ്ണൻ ഒന്നാം ചരമവാർഷികം ആചരിച്ചു

Spread the love

 

konnivartha.com: പത്തനംതിട്ട : ദേശീയ , സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണന്‍റെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചന , അനുസ്മരണ സമ്മേളനം , മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം എന്നിവയോടെ സമുചിതമായി ആചരിച്ചു .ഇത് മാതൃകാ പ്രവര്‍ത്തനം .

കോന്നിയൂര്‍ രാധാകൃഷ്ണനെ കോന്നിയിലെ സാംസ്കാരിക സാമൂഹിക സാഹിത്യ രംഗത്തെ ആളുകള്‍ മറന്നു . കോന്നിയൂര്‍ നാട് മറന്നു . എങ്കിലും പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി മാതൃകയായി .

യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . പത്തനംതിട്ട എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ . ഹരിദാസ് ഇടത്തിട്ട അനുസ്മരണ സമ്മേളനം ചെയ്തു .മികച്ച അദ്ധ്യാപകനുള്ള ഒന്നാമത് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം അദ്ധ്യാപകൻ പ്രീത് ജി. ജോർജ്ജിന് അടൂർ സെൻ്റ് സിറിൾസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വർഗീസ് പേരയിൽ നൽകി.

ഡി.സി.സി. ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ,ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ , കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി കൺവീനർ സലിം പി.ചാക്കോ , കെ. ആർ.കെ പ്രദീപ് , മുൻ അദ്ധ്യാപകൻ എസ് .സന്തോഷ് കുമാർ , സുനീൽ മാമൻ കൊട്ടുപ്പള്ളിൽ , രാജൻ പടിയറ , ഡോ.നിബുലാൽ വെട്ടൂർ , അഡ്വ . എ . ഷബീർ അഹമ്മദ് , നിസാർ നൂർമഹൽ , ജോസഫ് ഡേവിഡ് , സജീവ് കെ . , മനോജ് ആർ . നായർ, മാലിനി ആർ.നായർ , എസ്. സതീഷ്കുമാർ, പി. സക്കീർ ശാന്തി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി .

കോന്നിയൂര്‍ നാടിന് ഒരു പാരമ്പര്യം ഉണ്ട് . എല്ലാ സഹജീവികളെയും അംഗീകരിച്ചു മുന്നേറുക എന്ന് . പടപ്പണയത്തിന് പകരമായി പന്തളം രാജ്യം അടിയറവ് പറഞ്ഞു തിരുവിതാംകൂറില്‍ ലയിച്ചു എങ്കിലും .തിരു കൊച്ചി ആക്റ്റ് ഇപ്പോഴും നിലവില്‍ ഉണ്ട് എങ്കിലും കോന്നിയുടെ ഡിവിഷന്‍ പദവി പണ്ട് നഷ്ടമായി എങ്കിലും കോന്നിയൂര്‍ നാട് മാറി കോന്നി ആയെങ്കിലും ഇവിടെ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ ആളുകള്‍ ഒന്ന് ആയിരുന്നു . ഇപ്പോള്‍ സാഹിത്യ രംഗത്ത്‌ പുതു തലമുറ ഇല്ല . കോന്നി നാടിന്‍റെ സാമൂഹിക ചിന്ത എങ്ങോട്ട് എന്ന് ചിന്തിക്കുക .കോന്നി നാട്ടില്‍ സാഹിത്യം അസ്തമിച്ചോ ..?

 

error: Content is protected !!