konnivartha.com: കോന്നി സെൻട്രൽ ജംഗ്ഷനിലെ സീബ്ര ലൈൻ വളരെ അശാസ്ത്രീയമായി ആണ് വരച്ചിരിക്കുന്നത് എന്ന് കാല്‍നടക്കാര്‍ പരാതിയായി പറയുന്നു . പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും വന്നു വെട്ടൂർ – തണ്ണിത്തോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരിയുമ്പോൾ സീബ്ര ലൈനിൽ ആളുണ്ടെങ്കില്‍ അടുത്തുവരുമ്പോൾ മാത്രമാണ് കാണാൻ കഴിയുക . ഇത് വളരെ അപകടസാധ്യതയ്ക്ക് കാരണമാകുന്നു എന്നാണ് പരാതി .
വെട്ടൂർ റോഡിൽനിന്നും പുനലൂർ ഭാഗത്തേക്ക് തിരിയുന്ന വാഹങ്ങൾക്കും ഇതേ പ്രശ്നം ഉണ്ട്. സീബ്ര ലൈനുകള്‍ വരച്ചപ്പോള്‍ കെ എസ് റ്റി പി ഇക്കാര്യം ശ്രദ്ധിച്ചില്ല . കാല്‍നടക്കാരുടെ സുരക്ഷ ആണ് സീബ്ര ലൈന്‍ കൊണ്ട് ഉദേശിക്കുന്നത് എങ്കിലും കാല്‍ നടക്കാര്‍ ഈ വരിയില്‍ ഉണ്ടെങ്കിലും വാഹനം നിര്‍ത്തി അവര്‍ കടന്നു പോകും വരെ കാത്തു നല്‍ക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുന്നില്ല .
തലങ്ങും വിലങ്ങും ഉള്ള വരകള്‍ എന്തിനാണ് എന്ന് പോലും അറിയാത്ത ഡ്രൈവര്‍മാര്‍ നമ്മള്‍ക്ക് ഇടയില്‍ ഉണ്ട് . കാല്‍നട യാത്രികര്‍ക്ക് റോഡു മുറിച്ച് കടക്കാന്‍ ഉള്ള സുരക്ഷാ സംവിധാനം ആണ് സീബ്രാ ലൈന്‍ . പ്രായമായ ആളുകള്‍ ഈ ലൈനില്‍ കൂടി കടന്നു പോകുമ്പോള്‍ ക്രമസമാധാന ചുമതല വഹിക്കുന്ന വാഹനം പോലും നിര്‍ത്തി അവരെ കടത്തി വിടാന്‍ ഉള്ള മനസ്സ് കാണിക്കുന്നില്ല എന്നാണ് പരാതി .
സീബ്ര ലൈനിൽ ആൾക്കാർ ഉണ്ടെങ്കിൽ വാഹനം നിർത്തി കൊടുക്കണം എന്ന നിബന്ധന പാലിക്കാൻ ഏവരും ബാധ്യസ്ഥരുമാണ്. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ബോധവത്കരണ പരിപാടി തുടങ്ങണം .
ചിത്രം : രതീഷ് സിന്ദൂരി