Trending Now

2025 മാർച്ച് 31 വരെ ഗോതമ്പു സംഭരണത്തിന് കേന്ദ്രം പരിധി ഏർപ്പെടുത്തി

konnivartha.com:2025 മാർച്ച് 31 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗോതമ്പു സംഭരണത്തിന് കേന്ദ്രം പരിധി ഏർപ്പെടുത്തി. ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും പൂഴ്ത്തിവെപ്പും ലാഭക്കച്ചവടവും തടയുന്നത് ലക്ഷ്യമിട്ടുമാണ്  തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യാപാരികൾ/മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ, സംസ്കരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. ഇന്ന് മുതൽ

( 2024 ജൂൺ 24 ) അടിയന്തര പ്രാബല്യത്തിൽ വന്ന, നിർദ്ദിഷ്‌ട ഭക്ഷ്യവസ്തുക്കളുടെ ലൈസൻസിംഗ് ആവശ്യകതകൾ, സംഭരണ പരിധികൾ, ചരക്ക് നീക്ക നിയന്ത്രണങ്ങൾ നീക്കം ചെയ്യൽ (ഭേദഗതി) ഉത്തരവ്, 2025 മാർച്ച് 31 വരെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബാധകമായിരിക്കും.

വ്യാപാരികൾ/ മൊത്ത വ്യാപാരികൾ എന്നിവർക്ക്  – 3000 മെട്രിക് ടൺ , റീട്ടെയിലർ- ഓരോ ചെറുകിട ഔട്ട്‌ലെറ്റുകൾക്കും 10 മെട്രിക് ടൺ , ബിഗ് ചെയിൻ റീട്ടെയിലർ- ഓരോ ഔട്ട്‌ലെറ്റിനും 10 മെട്രിക് ടൺ , അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടൺ, സംസ്കരണ കേന്ദ്രങ്ങൾക്ക് – പ്രതിമാസ സ്ഥാപക ശേഷിയുടെ (MIC) 70% ത്തെ 2024-25 സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങൾ കൊണ്ട് ഗുണിച്ചാൽ കിട്ടുന്നത്, എന്നിങ്ങനെ ഓരോ സ്ഥാപനത്തിനും വ്യക്തിഗതമായി സംഭരണ പരിധി ബാധകമായിരിക്കും.

മുകളിൽ പറഞ്ഞിട്ടുള്ള , നിയമാനുസൃത സ്ഥാപനങ്ങൾ, ഭക്ഷ്യ-പൊതുവിതരണ വകുപ്പിൻ്റെ പോർട്ടലിൽ  (https://evegoils.nic.in/wsp/login)    അവരുടെ സംഭരണ അവസ്ഥ വ്യക്തമാക്കുകയും പതിവായി അപ്‌ഡേറ്റ് ചെയ്യുകയും വേണം. നിശ്ചിത പരിധിയേക്കാൾ കൂടുതലാണ് സംഭരിച്ചിരിക്കുന്നതെങ്കിൽ , ഈ വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ അത് നിശ്ചിത സംഭരണ പരിധിയിലേക്ക് കൊണ്ടുവരേണ്ടതാണ്.

Centre imposes stock limit on Wheat until 31st March, 2025 in all States and UTs

konnivartha.com: In order to manage the overall food security and to prevent hoarding and unscrupulous speculation, the Government of India has decided to impose stock limits on Wheat applicable to Traders/Wholesaler, Retailers, Big Chain Retailers and Processors for all States and Union Territories. The Removal of Licensing Requirements, Stock Limits and Movement Restrictions on Specified Foodstuffs (Amendment) Order, 2024 has been issued with immediate effect from today i.e. 24th June 2024 and will be applicable until 31st March 2025 for all States and Union Territories.

Stock limits will be applicable to each entity individually such as Traders/Wholesaler- 3000 MT; Retailer- 10 MT for each of the Retail outlets; Big Chain Retailer- 10 MT for each outlet and 3000 MT at all their depots and Processors- 70% of Monthly Installed Capacity (MIC) multiplied by remaining months of FY 2024-25. Respective legal entities, as above, will have to declare the stock position and update them regularly on the portal (https://evegoils.nic.in/wsp/login) of the Department of Food and Public Distribution and in case the stock held by them are higher than the prescribed limit then they have to bring the same to the prescribed stock limits within 30 days of issue of this notification.