12 മണിക്കൂര്‍ നേരം മാത്രം സേവനം : 108 ആംബുലൻസ് കോന്നിയില്‍ വിശ്രമം
24 മണിക്കൂര്‍ സേവനത്തില്‍ ഇല്ലാത്ത ഒരേ ഒരു ആംബുലന്‍സ്സ്
കോന്നി : കൊട്ടിഘോഷിച്ചു കോന്നിയിലും ലഭിച്ചു ജീവന്‍ രക്ഷാ ആംബുലന്‍സ് 108 ഒരെണ്ണം . കോന്നി താലൂക്ക് ആശുപത്രിയില്‍ . 24 മണിക്കൂറും അപകടത്തിൽ പെടുന്നവരെ സൗജന്യമായി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുവാൻ ഉള്ള 108 ആംബുലൻസ്സിന്‍റെ എന്നായിരുന്നു ബന്ധപ്പെട്ട വിഭാഗത്തിന്‍റെ സേവന മനോഭാവം . എന്നാല്‍ രാത്രി 8 മണിമുതല്‍ രാവിലെ 8 മണിവരെ ഇപ്പോള്‍ സേവനം ഇല്ല . 12 മണിക്കൂര്‍ മാത്രം സേവനം പരിമിതിപ്പെടുത്തി . (രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ ) കോന്നി താലൂക്ക് ആശുപത്രിയിൽ ഉള്ള ആംബുലന്‍സ്സ് സേവനം സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്നു . 24 മണിക്കൂര്‍ സേവനം ചെയ്യുവാന്‍ ഡ്രൈവര്‍ ,ചുമതലയുള്ള ജീവനക്കാരന്‍ എന്നിവര്‍തയാറാണ് .എന്നാല്‍ ആരാണ് തടസം എന്നറിയുവാന്‍ പൊതുജനം ആഗ്രഹിക്കുന്നു .താലൂക്ക് ആശുപത്രി സൂപ്രണ്ട് ആണോ അതോ താലൂക്ക് ആശുപത്രി ഭരിക്കുന്ന കോന്നി ബ്ളോക്ക് പഞ്ചായത്തോ അറിയുവാന്‍ കുറെയാളുകളെ ബന്ധപ്പെട്ടു എങ്കിലും എങ്ങുനിന്നും കൃത്യമായ മറുപടി ഇല്ല .
108 എന്ന നമ്പറിലൂടെയും ആൻഡ്രോയ്ഡ് ആപ് വഴിയും സേവനം24 മണിക്കൂറും ലഭിക്കും എന്നാണ് ഈ ആംബുലസ്സ് ജനകീയമായത് .എന്നാല്‍ കോന്നി താലൂക്ക് ആശുപത്രിയിലെ മാത്രം ആംബുലന്‍സ്സ് 12 മണിക്കൂര്‍ മാത്രം സേവനം . നഗര പ്രദേശങ്ങളിൽ 15 മിനിറ്റിനുള്ളിലും ഗ്രാമപ്രദേശത്ത് 20 മിനിറ്റിനുള്ളിലുംആംബുലൻസ് എത്തേണ്ടതാണ് . .പ്രത്യേക സോഫ്റ്റ്‌വെയർ വഴിയാണു സെന്ററിലെ കംപ്യൂട്ടറിലേക്കു കോളുകൾ വരുന്നത്മോണിറ്ററിൽ അപകടസ്ഥലം രേഖപ്പെടുത്തിയാൽ അതിനു തൊട്ടടുത്തുള്ള ആംബുലൻസ് തിരിച്ചറിയാനാകും ആംബുലൻസിൽ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യനുമാണ് ഉണ്ടാകുക. കോൾ സെന്ററിൽനിന്നു മെഡിക്കൽ ടെക്‌നിഷ്യനുമായി ബന്ധപ്പെട്ട്, അപകടസ്ഥലത്തിന്റെ വിവരം നൽകുംഅപകടത്തിൽപെട്ടവർക്കു മുൻകരുതൽ എടുക്കണമെങ്കിൽ, വിളിച്ച ആളിന് കോൺഫറൻസ് കോൾ മുഖേന ടെക്‌നിഷ്യനുമായിസംസാരിക്കാം . ഈ സംവിധാനം എല്ലാം ഉണ്ടെങ്കിലും കോന്നിയില്‍ 12 മണിക്കൂര്‍ മാത്രം സേവനം . രാത്രികാലങ്ങളില്‍ രോഗികളോ ബന്ധുക്കളോ സുഹൃത്തുക്കളോ വിളിച്ചാല്‍ പോലും മറുപടി ഇല്ല . രാത്രിയില്‍ അനാഥ പ്രേതം പോലെ ഒരു ആംബുലന്‍സ്സ് കിടക്കുന്നു . വ്യാപകമായി പരാതി ഉയര്‍ന്നു . ആരോഗ്യവകുപ്പോ ,ജില്ലാ കളക്ടറോ ഉടനെ ഇടപെടുകയും ഇത് സംബന്ധിച്ചുള്ള അന്വേഷണം ഉണ്ടാകണം . 24 മണിക്കൂറും സേവനം ഉറപ്പിക്കണം .24 മണിക്കൂര്‍ സേവനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥ -രാഷ്ട്രീയ ആളുകള്‍ക്ക് ഉള്ള അണിയറ രഹസ്യം അങ്ങാടിപ്പാട്ടാകും അത് പലരുടേയും തനിനിറം പുറത്താകുവാനും കാരണമാകും . പൊതു ജനം ശക്തമായി പ്രതികരിക്കുക .