വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി സമഗ്രശിക്ഷ

Spread the love

സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച സ്‌കഫോള്‍ഡ് ക്യാമ്പ് ചെറുകോല്‍പ്പുഴ ജെഎംഎംഎ ഹോളിസ്റ്റിക് സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്തു. ജീവിത വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജില്ലയിലെ 25 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

 

അക്കാദമികച്ച തൊഴില്‍ അക്കാദമിക പിന്തുണയും തൊഴില്‍ മാര്‍ഗ നിര്‍ദ്ദേശവും ഉറപ്പുവരുത്തി വിദ്യാര്‍ഥികളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് സ്‌കഫോള്‍ഡ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

2024 മാര്‍ച്ച് വരെ നീളുന്ന പദ്ധതിയില്‍ ബിആര്‍സി തലത്തില്‍ കുട്ടികള്‍ക്ക് മെന്റര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ പി. ശിഹാബുദ്ദീന്‍, മെറിന്‍ സ്‌കറിയ, കേരള സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി പി. ശിവലിങ്ക, രാധിക വി നായര്‍, ടി. ജി. ജയശ്രീ, മിനി ജോര്‍ജ്, കെ.എസ് ജയന്തി, ആര്‍.ലീന, ലിജി ഹാബേല്‍, എം.കെ സജീവ്, ടി.സി അമ്പിളി, സോണിയ ശിവാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി ജയലക്ഷ്മി പദ്ധതി വിശദീകരണം നടത്തി.

error: Content is protected !!