Trending Now

ബാലസഭ നടത്തി

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ബാലസഭാ കുട്ടികളുടെ സംഗമം ‘തെളിവാനം വരയ്ക്കുന്നവര്‍’ നടത്തി. സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ബാലസഭയിലൂടെ കുട്ടികള്‍ക്ക് വ്യക്തിത്വവികാസം, കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുക, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരാക്കുക് എന്നിവയാണ് ചെയ്യുന്നത്.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി ഹരീഷ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ആര്‍ എസ് ഹരിഹരനുണ്ണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു തുടര്‍ന്ന് കുട്ടികള്‍ വിവിധങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ പ്രീയ ജ്യോതികുമാര്‍, വി പി വിദ്യാധരപണിക്കര്‍, അംഗങ്ങളായ പൊന്നമ്മവര്‍ഗ്ഗീസ്, ശ്രീവിദ്യ, സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജിപ്രസാദ്, വൈസ് ചെയര്‍പേഴ്സണ്‍ കെ ബി ശ്രീദേവി, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!