konnivartha.com: പത്തനംതിട്ട തെള്ളിയൂരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങി. ജി ആൻഡ് ജി ഫൈനാൻസ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിച്ചു മടങ്ങി . കേരളത്തില്‍ 48 ഓളം ബ്രാഞ്ചുകൾ ഈ സ്ഥാപനത്തിനുണ്ട്.300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് പരാതി.കോയിപ്രം പൊലീസ് സ്റ്റേഷനിൽ മാത്രം 75 കേസുകൾ രജിസ്റ്റർ ചെയ്തു.16 ശതമാനവും അതിൽ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ഡിസംബർ വരെ പലർക്കും പലിശ നൽകി.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്സ് നിമയം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുക്കുന്നത്.ഉടമകൾ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നിക്ഷേപം ചോദിച്ചെത്തിയ പലര്‍ക്കും പണം ലഭിക്കാത്ത ആയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ആദ്യം മൊബൈല്‍ ഫോണില്‍ ഉടമകളെ ലഭിക്കാതായി. പിന്നാലെ ഉടമകളായ നാലുപേരും ഒളിവില്‍ പോവുകയായിരുന്നു.തെള്ളിയൂര്‍ സ്വദേശികളായ ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു, മകന്‍ ഗോവിന്ദ്, മരുമകള്‍ ലേഖ ലക്ഷ്മി എന്നിവരാണ് നാടുവിട്ടത്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജതമാക്കി.കോന്നി പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തി കോടികള്‍ പോയവര്‍ പോലും പിനീടും ഇതില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചു എന്ന് അറിയുന്നു .അവരുടെ ലക്ഷങ്ങള്‍ പിന്നേയും പോയി .അവര്‍ പരാതി നല്‍കിയില്ല