
konnivartha.com/കോന്നി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ഈ മാസം 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടത്തുന്ന വ്യാപാര-വിജ്ഞാന-പുഷ്പോത്സവ- കലാമേളയായ കോന്നി ഫെസ്റ്റിന് അടൂർ പ്രകശ് എം.പി തിരി തെളിച്ചു. ഗ്രാമീണ മേഖലയിലെ കലാ-കായിക പ്രതിഭകളെ വളർത്തിയെടുക്കാനും അവരെ ഭാവിയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതിനായി പ്രോത്സാഹനം നൽകാനുമായി എട്ട് വർഷമായി നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് നാടിൻ്റെ സ്നേഹകൂട്ടായ്മയാണെന്ന് അടൂർ പ്രകാശ് എം പി കോന്നി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കലാസന്ധ്യ സിനിമ – സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ദേശീയ സ്കൂൾ കായിക മേളയിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ ജേതാവ് അമാനിക, ഇൻ്റർ സോൺ വോളിബോൾ ടൂർണ്ണമെൻ്റ് വിജയികളായ ഖേലോ ഇന്ത്യ വോളിബോൾ അക്കാദമി ടീം അംഗങ്ങളായ എസ്. ആര്യ, വി അഞ്ജന, പി. അനന്യശ്രീ, റോളി പതക്, എം. എസ് വിഭ വോളിബോൾ ടീം കോച്ച് അനിൽ കുമാർ, സായി മുൻ ഡയറക്ടർ എം. എസ് വർഗീസ്, അക്കാദമി ഡയറക്ടർ ജെ. ഗോപകുമാർ, ഗായകൻ കോന്നിയൂർ ആനന്ദൻ എന്നിവരെ അടൂർ പ്രകാശ് എം.പി അനുമോദിച്ചു.
ഐടിഡിസി ഡയറക്ടർ കെ.പത്മകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, ജില്ലാ പഞ്ചായത്ത് അംഗം വി. ടി അജോമോൻ, എസ്. സന്തോഷ്കുമാർ, ദീനാമ്മ റോയി, എലിസബത്ത് അബു, റോജി എബ്രഹാം, ബിനു കെ. സാം, ശ്രീകല നായർ, പ്രവീൺ പ്ലാവിളയിൽ, വാഴവിള അച്ചുതൻ നായർ, ആനന്ദവല്ലിയമ്മ, ഐവാൻ വകയാർ, കെ. രാജേഷ്, അബ്ദുൾ മുത്തലീഫ്, ജോസ് കൊന്നപ്പാറ, ബാബു ചാക്കോ, രാജൻ പടിയറ, മലയാലപ്പുഴ ശ്രീകോമളൻ, പി.എം. ബാബുക്കുട്ടി, ചിറ്റാർ ആനന്ദൻ, ചിത്ര രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
2024 ജനുവരി 19 വെള്ളി വൈകിട്ട് 6 മണി ശ്രീ ശങ്കര നൃത്ത വിദ്യാലയം വെട്ടൂർ – കുളത്തുമൺ അവതരിപ്പിക്കുന്ന ആവിഷ്കാർ 2K24 7 മണി മുതൽ മത്തായി സുനിൽ നയിക്കുന്ന ഫോക് റെവലൂഷൻ അവതരണം : ശാസ്താംകോട്ട, പാട്ടുപുര
2024 ജനുവരി 20 ശനി വൈകിട്ട് 4 മണിക്ക് ചലച്ചിത്ര ഗാനാലാപന മത്സരം വൈകിട്ട് 6 മണി മുതൽ നൃത്തനിലാവ് 2024 അവതരണം : അഡ്വ രാഗം അനൂപ്, റിഥംസ്, പത്തനംതിട്ട വൈകിട്ട് 7.30 നാടൻ പാട്ടിൻ്റെ ദൃശ്യാവിഷ്കാരം അവതരണം : വാഴമുട്ടം യുവധാര ക്ലബ്ബ് 8 മണി മുതൽ ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് സീസൺ 2 ബെസ്റ്റ് കൊമേഡിയൻ അനീഷ് കാവിൽ നയിക്കുന്ന കലാരംഗ് അവതരിപ്പിക്കുന്ന കിടിലൻ ചിരിഉത്സവം
2024 ജനുവരി 21 ഞായർ 2 മണി മുതൽ ചിത്രരചനാ മത്സരം (ജലച്ചായം ) 6 മണി മുതൽ പുളിമുക്ക് ദ്രുതം ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം രംഗാനുഭവം 7.30 മുതൽ ജനുവരി ഒരു ഓർമ്മ ഉദ്ഘാടനം : അനിൽ മാരാർ 8 മണി മുതൽ സുമേഷ് കുട്ടിക്കൽ ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ
2024 ജനുവരി 23 തിങ്കൾ 6 മണി കോന്നി ചിലമ്പ് അവതരിപ്പിക്കുന്ന നാടൻ കലാരൂപങ്ങളും ദൃശ്യാവിഷ്കാരവും 7.30 മുതൽ ചിത്രകാരന്മാർക്ക് ആദരവ് വരരുചിക്കൂട്ടിലെ വർണ്ണക്കൂട്ടുകാർ 8 മണി മുതൽ ചലച്ചിത്ര പിന്നണി ഗായകരായ റഹ്മാൻ, അഡ്വ ഗായത്രി നായർ എന്നിവർ അവതരിപ്പിക്കുന്ന തിരുവനന്തപുരം മെഗാ മിക്സ്ൻ്റെ ഗാനമേള
2024 ജനുവരി 23 ചൊവ്വ 5.30 മുതൽ കോന്നി എസ്.എൻ കലാക്ഷേത്ര മ്യൂസിക് & ഡാൻസ് അവതരിപ്പിക്കുന്ന സംഗീത നടന ലയ ചാരുത 8 മുതൽ ചന്ദ്രൻ പരിയാരം സംവിധാനം ചെയ്ത് കോഴിക്കോട് പേരാമ്പ്ര വജ്രിക & കലൈഭാരതി അവതരിപ്പിക്കുന്ന ഡാൻസ് ഫ്യൂഷൻ
2024 ജനുവരി 24 ബുധൻ 6 മുതൽ പൂങ്കാവ് അരുണോദയം കലാക്ഷേത്ര ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നടന വിസ്മയം 7.30 മുതൽ മല്ലശ്ശേരി അതിര രാജൻ & ടീം അവതരിപ്പിക്കുന്ന ചിലമ്പാട്ടം 8 മണി മുതൽ പാർവ്വതി ജഗീഷ് ടീം അവതരിപ്പിക്കുന്ന പാർവ്വി മ്യൂസിക്സ്
2024 ജനുവരി 25 വ്യാഴം 5.30 മുതൽ പ്രതീക്ഷ ബാലസഭ അവതരിപ്പിക്കുന്ന മേളനം 2K24 8 മണി മുതൽ ജോബി പാല അവതരിപ്പിക്കുന്ന മെഗാ ഷോ
2024 ജനുവരി 26 വെള്ളി 5 മണി മുതൽ തിരുവാതിര കളി മത്സരം 7 മണി സാംസ്കാരിക സമ്മേളനം ദൃശ്യവിസ്മയത്തിൻ്റെ മലയാളി ഫ്രെയിം ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാന്നിദ്ധ്യം: ചലച്ചിത്ര താരം കുമാരി പ്രീതി രാജേന്ദ്രൻ 8 മണി മുതൽ ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം കിഷോർ കുമാർ അവതരിപ്പിക്കുന്ന തൃശ്ശൂർ ബിഗ് ബാൻഡ്
2024 ജനുവരി 27 ശനി 6 മണി മുതൽ കുമ്പഴ യദുകുല നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്യ സമർ ചിത 7 മണി മുതൽ പൊൻപൂത്താലം ഉദ്ഘാടനം ഫ്ളവേഴ്സ് ചാനൽ ഫെയിം പാർവ്വതി അയ്യപ്പദാസ് 8 മണി മുതൽ തിരുവനന്തപുരം നർമ്മ കല അവതരിപ്പിക്കുന്ന ടൈം പാസ്സ്
2024 ജനുവരി 28 ഞായർ ചെമ്മീൻ ബാൻഡ് സീനിയേഴ്സ് മേളം അവതരിപ്പിക്കുന്ന ചെമ്മീൻ ഫ്യൂഷൻ