Trending Now

അടിസ്ഥാനസൗകര്യ വികസനത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടു പോവുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

konnivartha.com: അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടു പോവുകയെന്നതാണ് ലക്ഷ്യമെന്ന്്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവീകരിച്ച ചെമ്പകശ്ശേരിപ്പടി പൂച്ചേരിമുക്ക് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിയിലധികം രൂപ മുതല്‍ മുടക്കിയാണ് 2018 ലെ പ്രളയത്തിന് ശേഷം ദുരിതാവസ്ഥയിലായി തീര്‍ന്ന റോഡ് ഉന്നതനിലവാരത്തില്‍ പുനനിര്‍മിച്ചിട്ടുള്ളത്. തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന ആറന്മുള മണ്ഡലത്തിലെ നിരവധി റോഡുകള്‍ ഈ പദ്ധതി പ്രകാരം മികച്ച രീതിയില്‍ നവീകരിക്കാന്‍ സാധിച്ചു. എംഎല്‍എ ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

തൊട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!