
konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി പള്ളിയ്ക്ക് സമീപം രണ്ടു ദിവസമായി കാട്ടാനക്കൂട്ടം താവളമാക്കി . വ്യാപകമായി കൃഷി നശിപ്പിച്ചു . അച്ചന്‍കോവില്‍ നദി നീന്തി ഇക്കരെക്കരയില്‍ എത്തിയ കാട്ടാനക്കൂട്ടം തിരികെ കാട് കയറിയില്ല .
വടക്കേടത്ത് ഉമ്മച്ചന്‍റെ വാഴ കൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു . മണിക്കൂറുകളോളം കാട്ടാനകള്‍ ഇവിടെ വിഹരിച്ചു . സമീപ വീട്ടിലെ അടുക്കള ഭാഗത്തെ തെങ്ങ് പിഴുതു . വന പാതയിലെ പനകള്‍ ചവിട്ടി ഒടിച്ച് തിന്നു .
കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തി എങ്കിലും വനം വകുപ്പ് ഇവയെ തിരികെ കാട് കയറ്റി വിടുവാന്‍ ഉള്ള മാര്‍ഗം സ്വീകരിച്ചില്ല . കുട്ടിയടക്കം ഉള്ള കാട്ടാനകൂട്ടം ആണ് ജനവാസ സ്ഥലത്ത് എത്തിയത് . കുലച്ചതും അല്ലാത്തതുമായ വാഴകള്‍ എല്ലാം പിഴുതു . റോഡിലൂടെ പോയ ബൈക്ക് യാത്രികനെ കാട്ടാന ഓടിച്ചു . രാത്രി 9 മണി മുതല്‍ വെളുപ്പിനെവരെ കാട്ടാനക്കൂട്ടം ഇവിടെ താവളമാക്കി .