konnivartha.com: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു . ഇതിനെ തുടര്‍ന്ന് ശബരിമല തീര്‍ഥാടകര്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി . ശബരിമലയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അടിയന്തിര സാഹചര്യം നേരിടാന്‍ തയാറായി ഇരിക്കണം എന്ന് ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി .
അഗ്നി ശമന സേന ,പോലീസ് ,എന്‍ ഡി ആര്‍ എഫ് മറ്റ് ദുരന്ത പ്രതികരണ സേനകള്‍ അടിയന്തിര സാഹചര്യത്തോട് പ്രതികരിക്കാന്‍ തയാര്‍ ആകണം എന്ന് നിര്‍ദേശം നല്‍കി . മെഡിക്കല്‍ വിഭാഗം , കെ എസ് ഇ ബി , മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കി . നിലയ്ക്കല്‍ മുതല്‍ പമ്പ വരെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേകം ജാഗ്രത പാലിക്കണം എന്നും അറിയിപ്പില്‍ പറയുന്നു