ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി
konnivartha.com:പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-1-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു . അതി ശക്തമായ മഴ തുടരുകയാണ് . കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി . ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറി .പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.ശബരിമലയിലും മഴ പെയ്യുന്നു .കോന്നിയില്‍ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്.
മഴ റെഡ് അലര്‍ട്ട് : വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 – തീയതി വരെ പത്തനംതിട്ട ജില്ലയില്‍ നിരോധിച്ചു
കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട അതിശക്തമായ മഴ ( 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്റര്‍ മഴ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍ , ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.
ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലൈ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും , തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്ന് മുതല്‍ 24 – തീയതി വരെ നിരോധിച്ചിരിക്കുകയാണ് എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു
ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും ഈ നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിക്കുന്നു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു
കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് (Extremely Heavy Rainfall) സാധ്യത – പത്തനംതിട്ട ജില്ലയിൽ ഇന്ന് (22-1-2023) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്
പ്രാദേശിക അവധി
ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവം നവംബര്‍ 27 ന് നടക്കുന്ന സാഹചര്യത്തില്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് ഉണ്ടാകുന്നതിനുളള സാധ്യത പരിഗണിച്ച് തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേദിവസം തിരുവല്ല താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരെ നടത്തുന്ന ഡെമിസ്റ്റിഫൈയിംഗ് എഐ എന്ന മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ കറന്റ് ട്രെന്‍ഡ്സ് , പിക്ചര്‍, മ്യൂസിക്്, ടെക്സ്റ്റ് എന്നിവ ഉപയോഗിക്കുന്ന എഐയുടെ ടൂളുകള്‍, എഐ യുടെ എത്തിക്സും വെല്ലുവിളികളും , എഐ യുടെയും ജനറേറ്റീവ് എഐ യുടെയും തൊഴില്‍ സാദ്ധ്യതകള്‍ എന്നിവയാണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനറേറ്റീവ് എഐയില്‍ താല്‍പ്പര്യമുള്ളവര്‍ക്കു കോഴ്സില്‍ പങ്കെടുക്കാം. വൈകുന്നേരം ഏഴുമുതല്‍ ഒന്‍പത് വരെ രണ്ടു സെഷനുകളായി നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് നവംബര്‍ 28 വരെ അപേക്ഷിക്കാം. കോഴ്സ് റെജിസ്ട്രേഷന്‍ ഫീസ് 500 രൂപ. വെബ്‌സൈറ്റ് : http://ihrd.ac.in/index.php/
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 2018 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്സുകളുടെ മേഴ്സി ചാന്‍സ് പരീക്ഷകള്‍ 2024 ഫെബ്രുവരിയില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ അഞ്ചുവരെ ഫൈന്‍ കൂടാതെയും ഏഴു വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ ഐഎച്ച്ആര്‍ഡി വെബ്സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്.
സംഘാടക സമിതി യോഗം (23)
നവകേരള സദസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടൂര്‍ നിയമസഭാ മണ്ഡലതല സംഘാടകസമിതി യോഗം ( 23) വൈകുന്നേരം നാലിന് അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടക്കും.
വാഹന ലേലം
പത്തനംതിട്ട ജില്ലാ പോലീസ് യൂണിറ്റിലെ ഉപയോഗയോഗ്യമല്ലാത്ത എട്ടു വകുപ്പുതല വാഹനങ്ങള്‍ ഓണ്‍ലൈനായി നവംബര്‍ 30 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം 3.30 വരെ ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ക്ക് www.mstcecommerce.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
പുനലൂര്‍ തടി വില്‍പന ഡിവിഷന്റെ കീഴിലുളള പത്തനാപുരം, കടയ്ക്കാമണ്‍ തടിഡിപ്പോകളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായുളള തേക്ക് തടിയുടെ ചില്ലറ വില്‍പന നവംബര്‍ 27 മുതല്‍ ആരംഭിക്കും. ടു ബി, ത്രീ ബി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളാണ് വില്‍പനയ്ക്കുളളത്. വീട് നിര്‍മിക്കുന്നതിന് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ പ്ലാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ അഞ്ചു ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : 8547600766, 8547600762, 0475 2222617.