“കൂടത്തായി’ കൂട്ടക്കൊലപാതകം കോന്നിയിലെ നാൽക്കവലയിലും ചൂടേറിയ ചർച്ച : കൂടത്തായിൽ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ചർച്ചയ്ക്കു മങ്ങൽ ഏറ്റിട്ടുണ്ട് .
നാലാൾ കൂടുന്ന കോന്നിയിലെ നാൽക്കവലയിൽ ഇപ്പോൾ ചൂടേറിയ ചർച്ച ‘കൂടത്തായി’ കൂട്ടക്കൊലപാതക ” സംഭവ വികാസം തന്നെ . ചെറിയ ചായക്കടകളിൽ ആണ് അന്തി ചർച്ച പുരോഗമിക്കുന്നത് . നാല് ദിവസമായി കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ചർച്ച കൂടത്തായി വിഷയത്തിൽ അലിഞ്ഞു . വ്യക്തികൾ തങ്ങൾക്ക് മനസ്സിൽ തോന്നിയ ‘കൂടത്തായി’ കൂട്ടക്കൊലപാതകം “അക്കമിട്ടു നിരത്തുന്നു . ഓരോ മണിക്കൂറും കിട്ടിയ “കൂടത്തായി’ കൂട്ടക്കൊലപാതക വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് കൂടുതൽ ഉഷാറാക്കുന്നവർ 55 വയസിനു മുകളിൽ ഉള്ള മുതിർന്ന പൗരന്മാർ തന്നെ . വിശേഷങ്ങൾ കാട് കയറുമ്പോൾ ചിലർ കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ചർച്ചയിലേക്ക് വിഷയം വഴി തിരിച്ചു വിടാറുണ്ട് . അങ്ങനെ നാൽക്കവലയിൽ ചർച്ച നാലാൾ കൂടുന്ന ഇടമെല്ലാം പടരുമ്പോൾ കൂടത്തായി’ ഗ്രാമം വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങളിൽ പോലും നിറഞ്ഞു നിൽക്കുന്നു
—————
പൊളിറ്റിക്കൽ ഡെസ്ക് കോന്നി വാർത്ത ഡോട്ട് കോം