Trending Now

കോന്നി ബ്ലോക്കില്‍ അക്കൗണ്ടന്റ് ഒഴിവ്

 

konnivartha.com: കുടുംബശ്രീ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോന്നി ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.യോഗ്യത : എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍.

ഒരു വര്‍ഷം അക്കൗണ്ടന്റ് തസ്തികയില്‍ പ്രവൃത്തി പരിചയം. കുടുംബശ്രീ ഓക്സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. കോന്നി ബ്ലോക്കിലെ സ്ഥിര താമസകാരായിരിക്കണം. പ്രായപരിധി : 2023 ജനുവരി 1 ന് 38 വയസ് പൂര്‍ത്തിയായിരിക്കണം. വേതനം : 20000 രൂപ

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ആധാര്‍ കാര്‍ഡിന്റെ കോപ്പി, സി.ഡി,എസ് ചെയര്‍പേഴ്സണ്‍ന്റെ സാക്ഷ്യപത്രം എന്നിവയോടു കൂടി ഒക്ടോബര്‍ അഞ്ചിനു വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കളക്ട്രേറ്റ് ,പത്തനംതിട്ട എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം.

പ്രത്യേക എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷയുടെ പുറത്ത് എം.ഇ.ആര്‍.സി അക്കൗണ്ടന്റ് നിയമന അപേക്ഷ എന്ന് രേഖപെടുത്തണം.ഫോണ്‍: 0468 2221807.

error: Content is protected !!