സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചറിനു (എം എസ് സി സുവോളജിക്ക് തുല്യം) സീറ്റൊഴിവ്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. ഗവണ്‍മെന്റ് അംഗീകൃത ഫീസിളവ് ലഭ്യമാണ്. ഫോണ്‍ : 9497816632, 9447012027.
അഞ്ചാമത്തെ കനല്‍ കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു
പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ അഞ്ചാമത് ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് ക്ലാസും ദേവസ്വം ബോര്‍ഡ് പമ്പ കോളജില്‍ നാഷണല്‍ സര്‍വിസ് സ്‌കീംന്റെയും – വുമണ്‍ സെല്ലിന്റെയും സഹകരണത്തോടെ നടന്നു.ജില്ലാ വനിത ശിശു വികസന ഓഫീസര്‍ യു.അബ്ദുല്‍ ബാരി ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി ആര്‍.അരുണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി.പ്രിയമോള്‍, കോളേജ് വുമണ്‍സെല്‍ മെമ്പര്‍ ഡോ. ടി. എസ് ജിന്‍സി, ജന്‍ഡര്‍ സ്പെഷ്യലിസ്റ്റ് (മിഷന്‍ ശക്തി) എ. എം അനുഷ,പത്തനംതിട്ട ദിശ ഡയറക്ടര്‍ അഡ്വ ദിലീപ് കുമാര്‍ ,വുമണ്‍സെല്‍ എഎസ് ഐ ആര്‍.ബീന , സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍.പ്രിയാ ലക്ഷ്മി, ജെസ്‌ന ജലാല്‍ ,ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ശുഭശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്പോട്ട്അഡ്മിഷന്‍
ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ക്ലൗഡ് കമ്പ്യൂട്ടിങ് ആന്‍ഡ് ബിഗ് ഡേറ്റ,സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവ് . അര്‍ഹതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (14) മുതല്‍ 15 വരെ കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ നേരിട്ട് പങ്കെടുത്ത് പ്രവേശനം നേടണം.ഫോണ്‍ -9496231647,9400268086
ഹിന്ദി ദ്വൈവാരാഘോഷം
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ 2009 ലെ നിയമം 25 പ്രകാരം സ്ഥാപിതമായ കേരള കേന്ദ്ര സര്‍വകലാശാല സെപ്റ്റംബര്‍ മൂന്ന്, നാല് വാരങ്ങള്‍ ഹിന്ദി ദ്വൈവാരമായി ആചരിക്കും. ഇതിന്റെ ഭാഗമായി സര്‍വകലാശാലയുടെ നിയമപഠനത്തിനായുള്ള തിരുവല്ല കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹിന്ദി ഭാഷയില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു.
സെപ്തംബര്‍ 20 നു തിരുവല്ല, വളഞ്ഞവട്ടം ആലുംതുരുത്തിയിലുള്ള നിയമപഠന വിഭാഗത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടുകൂടി അന്നേ ദിവസം രാവിലെ 9.30 നു റിപ്പോര്‍ട്ട് ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്കു ക്യാഷ് അവാര്‍ഡ് ,സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും. ഒരു വിദ്യാലയത്തില്‍ നിന്നും പരമാവധി അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഫോണ്‍: 8547275314 ,9968313515.
അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യുപി വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. സെപ്റ്റംബര്‍ 15 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2350548.
പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന പഠനമുറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷല്‍, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 30.
മുന്‍കാലങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ നല്‍കി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്. ജില്ലയില്‍ 300 പഠനമുറികള്‍ ഈ വര്‍ഷം നിര്‍മിക്കും. അഞ്ചാം ക്ലാസ് മുതലുള്ളവര്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍ക്കും അപേക്ഷിക്കാം. ഗ്രാമസഭ ലിസ്റ്റില്‍ പേര് വേണമെന്ന് നിര്‍ബന്ധമില്ല. ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും ചുവടെയുളള ഓഫീസുകളുമായി ബന്ധപ്പെടുക.
ജില്ലാ പട്ടികജാതി വികസന ഓഫീസ്, പത്തനംതിട്ട ഫോണ്‍ – 0468 2322712 ,തിരുവല്ല മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ്- 8547630038, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍: പന്തളം- 8547630045, പറക്കോട്- 9188920056, കോയിപ്രം – 8547630041,മല്ലപ്പള്ളി – 8547630039, പുളിക്കീഴ്- 8547630040,റാന്നി – 8547630043,കോന്നി -8547630044,ഇലന്തൂര്‍ – 8547630042.
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 16ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 16ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2322762.
ലൈസന്‍സ് /രജിസ്ട്രേഷന്‍ ഡ്രൈവ്
പത്തനംതിട്ട ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ലൈസന്‍സ് /രജിസ്ട്രേഷന്‍ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ 15 ന് പരിശോധന നടത്തും. ലൈസന്‍സ് /രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷ്യ വിതരണം, നിര്‍മാണം എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും കോമ്പൗണ്ടിംഗ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ലൈസന്‍സ് എടുക്കേണ്ട സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ ഉപയോഗിച്ച് കച്ചവടം നടത്തുകയാണെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും കോമ്പൗണ്ടിംഗ് ഉള്‍പ്പടെയുളള നിയമ നടപടികള്‍ സ്വീകരിക്കും. അത്തരം സ്ഥാപനങ്ങള്‍ അടിയന്തിരമായി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 04734 221236.
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നം. 613/2021) തസ്തികയുടെ 7.09.23 തീയതിയിലെ 20/2023/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.
സ്വയംതൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച കേക്ക്, ഐസ്‌ക്രീം എന്നിവയുടെ ആറു ദിവസത്തെ ക്ലാസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഇന്ന് (14) നേരിട്ട് എത്തുക. ഫോണ്‍:8330010232, 04682 270243.
സ്‌കോള്‍ കേരള ഡിസിഎ പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് ഒന്‍പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബര്‍ 19 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 25 വരെയും നീട്ടി. നിശ്ചിത സമയ പരിധിക്കുള്ളില്‍ ഫീസൊടുക്കി www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0471 2342950.