അഞ്ചാമത്തെ കനല്‍ കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു

 

പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ അഞ്ചാമത് ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് ക്ലാസും ദേവസ്വം ബോര്‍ഡ് പമ്പ കോളജില്‍ നാഷണല്‍ സര്‍വിസ് സ്‌കീംന്റെയും – വുമണ്‍ സെല്ലിന്റെയും സഹകരണത്തോടെ നടന്നു.

ജില്ലാ വനിത ശിശു വികസന ഓഫീസര്‍ യു.അബ്ദുല്‍ ബാരി ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി ആര്‍.അരുണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി.പ്രിയമോള്‍, കോളേജ് വുമണ്‍സെല്‍ മെമ്പര്‍ ഡോ. ടി. എസ് ജിന്‍സി, ജന്‍ഡര്‍ സ്പെഷ്യലിസ്റ്റ് (മിഷന്‍ ശക്തി) എ. എം അനുഷ,പത്തനംതിട്ട ദിശ ഡയറക്ടര്‍ അഡ്വ ദിലീപ് കുമാര്‍ ,വുമണ്‍സെല്‍ എഎസ് ഐ ആര്‍.ബീന , സിവില്‍ പോലീസ് ഓഫീസര്‍മാരായ ആര്‍.പ്രിയാ ലക്ഷ്മി, ജെസ്‌ന ജലാല്‍ ,ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ശുഭശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!