Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 11/09/2023)

മിഷന്‍ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം രണ്ടാം ഘട്ടം ആരംഭിച്ചു
ഗര്‍ഭിണികള്‍,കുട്ടികള്‍ എന്നിവരില്‍ പ്രതിരോധകുത്തിവെപ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി മാത്രം എടുത്തവര്‍ക്കും കുത്തിവെപ്പ് നല്‍കുന്ന മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറു ദിവസങ്ങളിലായാണ് ഇതു നടത്തുന്നത്. ഓഗസ്റ്റില്‍ നടന്ന ആദ്യ ഘട്ട ക്യാംപയിനില്‍ ജില്ലയിലെ 2189 കുട്ടികളും 449 ഗര്‍ഭിണികളും വാക്സിന്‍ സ്വീകരിച്ചു. കുത്തിവെപ്പ് എടുക്കാത്തവരുടെ പ്രദേശങ്ങള്‍ തിരിച്ച് അവിടുത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന്‍ നല്‍കുന്നത്. കുത്തിവെപ്പ് എടുക്കാത്തവരുടെയും ഭാഗികമായി കുത്തിവെപ്പ് എടുത്തിട്ടുള്ളവരുടെയും പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 2023 അവസാനത്തോടെ അഞ്ചാംപനി, റൂബെല്ല എന്നിവയടക്കമുള്ള പ്രതിരോധ കുത്തിവെപ്പ് വഴി തടയാവുന്ന രോഗങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള യജ്ഞമാണ് നടക്കുന്നത്. പല തരത്തിലുള്ള അസൗകര്യം കാരണം വാക്സിന്‍ എടുക്കാന്‍വിട്ടു പോയിട്ടുള്ള അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികളും ഗര്‍ഭിണികളും ഈ അവസരം പ്രയോജനപ്പെടുത്തി വാക്സിന്‍ സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

സീറ്റ് ഒഴിവ്
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളില്‍  ഏതാനും സീറ്റുകള്‍ ഒഴിവ്. ഐ.ടി.ഐ പ്രവേശനത്തിന് ഓഫ് ലൈനായി സെപ്റ്റംബര്‍ 16 വരെ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി,ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടാം. പ്രായപരിധി ഇല്ല. ഫോണ്‍ :0468-2259952 , 8281217506 , 9995686848


പോളിടെക്നിക്  കോളജില്‍
ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവ്

വെച്ചൂച്ചിറ  ഗവണ്‍മെന്റ്  പോളിടെക്നിക്  കോളേജില്‍  ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള  സീറ്റുകളില്‍ അഡ്മിഷന്‍ നടത്തുന്നതിനായി   സ്പോട്ട്  അഡ്മിഷന്‍   സെപ്റ്റംബര്‍ 14 ന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും ഇതുവരെ പോളിടെക്നിക്  അഡ്മിഷനായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അഡ്മിഷന് താല്‍പര്യമുളള എല്ലാവരും സെപ്റ്റംബര്‍ 14 ന് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 11 വരെ. വിദ്യാര്‍ഥികള്‍   ആവശ്യമായ  എല്ലാ  അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും  സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം.
വെബ്‌സൈറ്റ്: www.polyadmission.org .

അപേക്ഷ ക്ഷണിച്ചു
പട്ടിക ജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍ക്കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയനവര്‍ഷം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. കണക്ക്,ഹിന്ദി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി ബി എഡ്/ പിജി   യോഗ്യതയുള്ള പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവര്‍ത്തിപരിചയമുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അപേക്ഷയും സെപ്റ്റംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍-9544788310,8547630042

സ്പോട്ട് അഡ്മിഷന്‍
അടൂര്‍ പോളിടെക്നിക്  കോളജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിലവില്‍ ഒഴിവുളള സീറ്റുകളിലേക്ക്  സെപ്റ്റംബര്‍ 14 ന് രാവിലെ 9.30 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും  പങ്കെടുക്കാം. താത്പര്യമുളളവര്‍ അന്നേ ദിവസം  രാവിലെ കോളജിലെത്തി രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ  അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും  സഹിതം എത്തിച്ചേരണം.   വെബ്സൈറ്റ് :www.polyadmission.org . ഫോണ്‍ : 9446661515.

ലാബ് ടെക്നീഷ്യന്‍  നിയമനം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള  കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന്  താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവാസാന തീയതി സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചു വരെ.യോഗ്യത : കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികളില്‍ നിന്നുളള ബിഎസ്സി എംല്‍ടി  അല്ലെങ്കില്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് അംഗീകരിച്ച ഡിഎംഎല്‍ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം, വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക്് മുന്‍ഗണന. പ്രായപരിധി 40 വയസില്‍ താഴെ.  ഫോണ്‍ : 6235659410.


ജില്ലാ ശിശു ക്ഷേമസമിതി എക്സിക്യൂട്ടീവ് യോഗം ഇന്ന് (12)

ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടിവ്  യോഗം സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച രാവിലെ 11ന്  എഡിഎമ്മിന്റെ അധ്യക്ഷതയില്‍ എഡിഎമ്മിന്റെ ചേംബറില്‍ ചേരുമെന്ന് ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ബ്ലോക്ക്,പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസനവകുപ്പ് 2023-24 വര്‍ഷം നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് / എയ്ഡഡ് /ടെക്‌നിക്കല്‍/കേന്ദ്രീയവിദ്യാലയങ്ങളില്‍ അഞ്ചു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചിന് മുന്‍പായി ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതിവികസന ഓഫീസര്‍, ഇലന്തൂര്‍ബ്ലോക്ക്, നെല്ലിക്കാല പിഒ എന്ന വിലാസത്തില്‍സമര്‍പ്പിക്കണം. ഫോണ്‍:8547630042 ഇമെയില്‍: [email protected]

കനല്‍ കാമ്പയിന്‍
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിത ശാക്തീകരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ കോളജുകളില്‍ കനല്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. 12 ന് കോന്നി താവളപ്പാറ സെന്റ് തോമസ് കോളജിലും 13 ന് പരുമല ഡിബി പമ്പ കോളജിലും 15 ന് ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലും രാവിലെ 10:30 മുതല്‍ കാമ്പയിന്‍ നടക്കും.