Trending Now

അതിർത്തി കടന്നുള്ള പണം ഇടപാടുകൾക്കായി ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്)

 

വൈദ്യുതി, വെള്ളം, ഗ്യാസ്, ടെലിഫോൺ, ഡിടിഎച്ച്, ഇൻഷുറൻസ് എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും തുക അടയ്ക്കാൻ കഴിയുന്ന ഒരു സംയോജിത ബിൽ പേയ്‌മെന്റ് സംവിധാനമായ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം 2014-ൽ ആരംഭിച്ചു. ഏജന്റുമാരുടെ ഒരു ശൃംഖലയിലൂടെ, ഒന്നിലധികം പേയ്‌മെന്റ് മോഡുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഈ സംവിധാനത്തിൽ പേയ്‌മെന്റിന്റെ തൽക്ഷണ സ്ഥിരീകരണം ലഭിക്കും. ഡിജിറ്റൽ പേയ്‌മെന്റുകൾ, സാമ്പത്തിക ഉൾപ്പെടുത്തൽ, കാര്യക്ഷമവും സുരക്ഷിതവുമായ ഇടപാട് സംവിധാനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്നേറ്റവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ആവർത്തിച്ചുള്ള പേയ്‌മെന്റുകൾ നടത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളിലെയും 21,000-ത്തിലധികം ബില്ലർമാർ (ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ ശേഖരിക്കുന്ന സേവന ദാതാക്കൾ) നിലവിൽ, ഈ പ്ലാറ്റ്‌ഫോമിൽ ഉണ്ട്. BBPS ക്രോസ്-ബോർഡർ ബിൽ പേയ്‌മെന്റ് ഉപയോഗിച്ച്, വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക്, ഇന്ത്യയിലെ അവരുടെ കുടുംബങ്ങൾക്ക് വേണ്ടി യൂട്ടിലിറ്റി, വിദ്യാഭ്യാസം, മറ്റ് ബിൽ പേയ്‌മെന്റുകൾ എന്നിവ നടത്താനുള്ള സൗകര്യം ഇതിലുണ്ട്. യുഎഇയിൽ നിന്ന് ഇത്തരത്തിൽ പെയ്മെന്റ്കൾ സ്വീകരിക്കാൻ BBPS പ്രാപ്‌തമാക്കിയിരിക്കുന്നു.

അതിനാൽ, ഭാരത് ബിൽപേയുടെ ക്രോസ് ബോർഡർ ബിൽ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ലോകത്തിന്റെ ഏത് കോണിൽ നിന്നും തികഞ്ഞ സുരക്ഷയോടെ നിങ്ങളുടെ ബില്ലുകൾ പരിധികളില്ലാതെ അടയ്ക്കുക.