Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ഇത് സുന്ദരപാണ്ഡ്യപുരം: കണ്ണിനും മനസിനും കുളിര്‍മ്മ നല്‍കുന്ന കാഴ്ച്ച

 

konnivartha.com: ഇത് സുന്ദരപാണ്ഡ്യപുരം. പേരു പോലെതന്നെ സുന്ദരമായ തമിഴ്‌നാടന്‍ ഗ്രാമം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പൂക്കളാണ് സുന്ദരപാണ്ഡ്യപുരത്തെ പ്രശസ്തമാക്കുന്നത്.

കണ്ണിനും മനസിനും കുളിര്‍മ്മനല്‍കുന്ന കാഴ്ച്ച.സൂര്യകാന്തിപാടവും ഗ്രാമഭംഗിയും ആസ്വദിക്കാനാണ് മലയാളികൾ എത്തുന്നതെങ്കില്‍ സുന്ദരപാണ്യപുരത്തുകാര്‍ക്ക് ഇത് അവരുടെ വരുമാന മാര്‍ഗമാണ്.

സൂര്യകാന്തിയുടെ വിത്തിനായാണ് അവര്‍ ഇത് കൃഷി ചെയ്യുന്നത്. സൂര്യകാന്തി പാടം കാണാനെത്തുന്നവരില്‍ ഏറിയപങ്കും മലയാളികളാണ്. പുനലൂര്‍ – തെന്മല- തെങ്കാശി വഴി സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നതാണ് എളുപ്പ വഴി.സുന്ദരപാണ്ഡ്യപുരം  മഞ്ഞപ്പട്ടണിഞ്ഞ് സുന്ദരിയായി നില്‍ക്കുകയാണ്.

 

ഏറിയാല്‍ ഒന്നോ രണ്ടോ ആഴ്ച്ച കൂടിയെ ഈ കാഴ്ച്ചകാണാനാകൂ.പൂക്കള്‍ കരിഞ്ഞു തുടങ്ങിയാലുടന്‍  വിളവെടുപ്പ് ആരംഭിക്കും. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ഏകദേശം 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സുന്ദരപാണ്ട്യപുരം.കണ്ണെത്താത്ത ദൂരത്തോളം പൂത്തു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ്.

 

കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഉത്തമ കര്‍ഷകരെ നമുക്കിവിടെ കാണാം.നോക്കെത്താ ദൂരത്ത് വ്യാപിച്ചു കിടക്കുന്ന നെൽപാടങ്ങളും സൂര്യകാന്തി പൂക്കളും കാണാം.ആറു മാസം നെൽകൃഷിയും പിന്നീട് മറ്റു അനേകം കൃഷി വിളകളും .സുന്ദരപാണ്ഡ്യന്റെ നാടായിരുന്നു സുന്ദരപാണ്ഡ്യപുരം.ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണിവിടം.

 

സുന്ദരപാണ്ഡ്യപുരം ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, ഗ്രാമവാസികൾക്ക് ശല്യമാകാതെ ഒന്നു നിശബ്ദമായി പോയി കണ്ടാസ്വദിച്ച് വരാവുന്ന മനോഹരമായ സ്ഥലമാണിവിടം. ഏതാനും ദിവസം കഴിയുമ്പോള്‍ വിളവെടുപ്പ് നടക്കും .