വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 25 ന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്‍പര്യമുള്ള ബിഡിഎസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.ഫോണ്‍:0468 2344523,2344803
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 24 ന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂ വിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.ഫോണ്‍:0468 2344523,2344803
സപ്ലൈകോ ഓണം ഫെയര്‍
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റൈ ആഭിമുഖ്യത്തില്‍ ഓണം താലൂക്ക് ഫെയര്‍ ആഗസ്റ്റ് 23 മുതല്‍ 28 വരെ സപ്ലൈകോ അടൂര്‍ പീപ്പിള്‍സ് ബസാറില്‍ നടത്തും. ഓണം താലൂക്ക് ഫെയറിന്റെ ഉദ്ഘാടനം ആഗസ്റ്റ് 23 ന് വൈകുന്നേരം നാലിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും.അടൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള ആദ്യ വില്പന നിര്‍വഹിക്കും. ഓണം ഫെയറിനോടനുബന്ധിച്ച് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാളും പ്രവര്‍ത്തിക്കും.
ഓണം വിപണി ജില്ലാതല ഉദ്ഘാടനം 21 ന്
കണ്‍സ്യൂമര്‍ ഫെഡ് ജില്ലയിലെ ഓണം വിപണിയുടെ ഉദ്ഘാടനം മാത്യൂ റ്റി തോമസ് എംഎല്‍എ ആഗസ്റ്റ് 21 ന് രാവിലെ 10 ന് കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍ ആദ്യ വില്‍പന നടത്തും.കണ്‍സ്യൂമര്‍ ഫെഡ് നേരിട്ട് നടത്തുന്ന 12 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും തെരഞ്ഞെടുക്കപ്പെടുന്ന സഹകരണ സംഘങ്ങള്‍ നടത്തുന്ന 80 വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയുമാണ് ഓണചന്തകള്‍ നടത്തുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 30 മുതല്‍ 50 ശതമാനം വിലകുറവില്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. പൊതുവിപണിയേക്കാള്‍ 20 ശതമാനം വിലകുറവില്‍ നിത്യോപയോഗ സാധനങ്ങളും വില്‍പ്പന നടത്തും.
ബാലവാടിക ക്ലാസ് പ്രവേശനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 വര്‍ഷത്തെ ബാലവാടിക ക്ലാസ് പ്രവേശനം ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ഇന്നു (ആഗസ്റ്റ് 19) മുതല്‍ ആരംഭിക്കും. വെബ് സൈറ്റ് : chenneerkarakvs.ac.in , ഫോണ്‍ : 0468 2256000.
സ്പോട്ട്അഡ്മിഷന്‍
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ്(സ്റ്റാസ്)കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറെന്‍സിക്സ് ,എം .എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക ്സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും.ഫോണ്‍ : 9446302066,7034612362.
ക്ഷീരകര്‍ഷകര്‍ക്ക് ഓണക്കാല ഇന്‍സെന്റീവ് നല്‍കും
ക്ഷീരവികസന വകുപ്പിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ഓണക്കാല ഇന്‍സെന്റീവ് നല്‍കും. ക്ഷീരശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കാണ് ഇന്‍സെന്റീവിന് അര്‍ഹത. ഏപ്രില്‍ മാസത്തെ പാലളവിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന് ഒരു രൂപ പ്രകാരമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. ഈ വര്‍ഷം ഓണത്തിനുമുമ്പായി നല്‍കുന്ന ധനസഹായം ലഭിയ്ക്കുന്നതിനായി ക്ഷീരശ്രീ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ അടിയന്തിരമായി പേര് രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റ്- വേേു:െ//സവെലലൃമൃെലല.സലൃമഹമ.ഴീ്
ഫോണ്‍:0468-2223711
ഓണം ഡ്രൈവ്; പാലിന്റെ ഗുണനിലവാര പരിശോധന
ഓണക്കാലത്തെ പാലിന്റെ വര്‍ധിച്ച ഉപഭോഗം വിപണിയില്‍ മായം കലര്‍ന്ന പാലിന്റെ വ്യാപക വില്‍പനയ്ക്ക് വഴിയൊരുക്കും എന്നതിനാല്‍ പാലിന്റെ ഗുണനിലവാരം പരിശോധിക്കുവാന്‍ പ്രത്യേക യജ്ഞവുമായി ക്ഷീരവികസന വകുപ്പ്. ശുദ്ധവും സുരക്ഷിതവുമായ പാല്‍ വിപണിയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രത്യേക യജ്ഞം ഓണം ഡ്രൈവ് ആഗസറ്റ് 24 ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ അടൂരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ തുടങ്ങുന്ന സ്പെഷ്യല്‍ ഡ്രൈവ് ഈ മാസം 28 വരെയുണ്ടാകും. വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡുകളിലുംപെട്ട പാല്‍ പരിശോധനയ്ക്ക് വിധേയമാക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന ഡ്രൈവില്‍ ക്ഷീരസംഘങ്ങള്‍ക്കും വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും തങ്ങള്‍ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാവും. തികച്ചും സൗജന്യമായി നടത്തുന്ന പരിശോധനയില്‍ 200 മി. ലി പാല്‍ എത്തിച്ചാല്‍ അര മണിക്കൂറിനുള്ളില്‍ ഫലം അറിയാന്‍ കഴിയും. ഈ സൗകര്യം പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ്
പത്തനംതിട്ട കോളജ് റോഡില്‍ സെന്‍ട്രല്‍ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന ഹാന്റെക്സില്‍ ഓണം പ്രമാണിച്ച് കൈത്തറി തുണിതരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റില്‍ വില്‍പ്പന ആരംഭിച്ചു. ഈ മാസം 28 വരെ ബാലരാമപുരം കസവുമുണ്ടുകള്‍, ഡബിള്‍ മുണ്ടുകള്‍, ഒറ്റമുണ്ടുകള്‍, കസവ് സെറ്റ് മുണ്ടുകള്‍, കാവി,കോട്ടണ്‍ കൈലികള്‍,ബെഡ് ഷീറ്റുകള്‍,ടവലുകള്‍, കുത്താമ്പുളളി സാരികള്‍, ക്വാളിറ്റി റോയല്‍ പ്രീമിയം മുണ്ടുകള്‍, കമാന്‍ഡോ ഷര്‍ട്ടുകള്‍,ലേഡീസ്, ജെന്റ്സ് കുര്‍ത്തകള്‍, ഷര്‍ട്ടിംഗ് മെറ്റീരിയലുകളുടെ നിരവധി ഡിസൈനുകള്‍ ഇവിടെ നിന്നും ലഭിക്കും.
യോഗപരിശീലകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന രണ്ടാം ബാല്യം വാര്‍ഷിക പദ്ധതിയില്‍ യോഗപരിശീലകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബി.എന്‍.വൈ.എസ്/ ബി.എ.എം.എസ്/ എം.എസ്.സി.യോഗ/ പി.ജി.ഡിപ്ലോമ ഇന്‍ യോഗ/ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന യോഗ ട്രെയിനറുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡേറ്റയും സഹിതം അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. വിലാസം: ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പുളിക്കിഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല, ഫോണ്‍ – 0469 2610016, 9188959679, ഇമെയില്‍ – [email protected]
കാഴ്ചപരിമിതിയുളള ഭാഗ്യകുറി ക്ഷേമനിധി അംഗങ്ങള്‍ ഓഫീസുമായി ബന്ധപ്പെടണം
കേരള സംസ്ഥാന ഭാഗ്യകുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുളള കാഴ്ചയില്ലാത്ത /70 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതിയുളള അംഗങ്ങള്‍ പത്തനംതിട്ട ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222709.