konnivartha.com : കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം,കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.അടൂരോണം 2023 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഓണസദ്യയുടെ കൂപ്പൺ പ്രകാശനം പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ കാരുണ്യ കൺവീനർ റിജോ കോശിക്ക് നല്കി നിർവഹിച്ചു.സെപ്തംബർ 22 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ അതിഥിയായിരിക്കും.ചലച്ചിത്ര പിന്നണി ഗായകരായ ലിബിൻ,അക്ബർ, ശ്വേത,കുവൈറ്റിന്റെ സ്വന്തം ഗായിക
അംബികയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്,തിരുവാതിര, സാംസ്കാരിക ഘോഷ യാത്ര,ഡാൻസ്, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്.
അടൂരോണം കൺവീനർ കെ.സി ബിജു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം,കൂപ്പൺ കൺവീനർ ജോൺ മാത്യു,സുവനീർ കൺവീനർ മനീഷ് തങ്കച്ചൻ,പോഗ്രാം കൺവീനർ സി.ആർ റിൻസൺ,ഫുഡ് കമ്മറ്റി കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, ട്രാൻസ്പോർട്ടേഷൻ കൺവീനർ ജയകൃഷ്ണൻ കമ്മറ്റി അംഗങ്ങളായ ഷൈജു അടൂർ,ജയൻ ജനാർദ്ദനൻ, വിഷ്ണുരാജ്,വിനു ദിവാകരൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് : കുവൈറ്റിൽ നിന്നും മനോജ് കോന്നി(www.konnivartha.com ,www.kochivartha.com ,www.business100news.com global news editor )