സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

 ആറന്മുള  പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് നടപടി : റാന്നി എം എല്‍ എയ്ക്ക് അഭിനന്ദനങ്ങള്‍ 

konnivartha.com/ റാന്നി:  ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് ഏത് വിധേയനെയും പണം കണ്ടെത്താൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പമ്പാനദിയുടെ റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ  52 പള്ളിയോടങ്ങളാണ് ഉള്ളത്. ടൂറിസം സാധ്യത ഏറെയുള്ള ഈ പൈതൃക പള്ളിയോടങ്ങൾ ഓരോന്നും അറ്റകുറ്റപ്പണി ചെയ്യുന്നതിന് വർഷംതോറും 4 മുതൽ 5 ലക്ഷം രൂപ വരെ ചിലവാകുന്നുണ്ട്. കൂടാതെ പള്ളിയോട കടവുകളുടെ പണികളും ആവശ്യമായി വരുന്നുണ്ട് .നിലവിൽ ജല ഘോഷയാത്രകൾക്ക് ടൂറിസം വകുപ്പ് ധനസഹായം ലഭിക്കുന്നുണ്ടെങ്കിലും പള്ളിയോടങ്ങളുടേയും പള്ളിയോട പുരകളുടെയും സംരക്ഷണം ഉദാരമദികളുടെയും നാട്ടുകാരുടെയും സഹായത്താൽ നടന്നു പോവുകയാണ്. എല്ലാവർഷവും പള്ളിയോടങ്ങൾക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിനായി  പ്രത്യേക ഗ്രാൻഡ് വേണം. എന്ന് ആവശ്യവും എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു.
    ആദ്യമായാണ് ആറന്മുള പള്ളിയോടക്കുവേണ്ടി ഇത്തരമൊരു ആവശ്യം ഒരു എംഎൽഎ ഉന്നയിക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു  .ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ നടത്തിപ്പിനായി വിനോദ സഞ്ചാര വകുപ്പ് നിലവില്‍ ധനസഹായം നല്‍കുന്നുണ്ട്. . ആറന്മുള്ള ഉത്തൃട്ടാതി വള്ളംകളി വിദേശ ടൂറിസ്റ്റുകളേയും ആഭ്യന്തര ടൂറിസ്റ്റുകളേയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്.
ചെന്നിത്തല മുതല്‍ റാന്നി ഇടക്കുളം വരെ നീളുന്ന വലിയ ആഘോഷകാഴ്ചയാണ് ജലഘോഷയാത്രയായി തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങള്‍. പൈതൃകം പേറുന്ന പള്ളിയോടങ്ങളുടെ സംരക്ഷണത്തിനുള്ള സഹായമാണ് സബ്മിഷനിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഏത് നിലയില്‍ ഇത് സാധ്യമാകും എന്ന് പരിശോധിക്കാം.
മതസാഹോദര്യത്തിന്റെ ഉദാഹരണമാണ് ഈ പള്ളിയോടങ്ങള്‍ .മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന് ഏത് നിലയിലുള്ള ഇടപെടലും നടത്താന്‍ പ്രതി‍ജ്ഞാബദ്ധമായ ഒരു സര്‍ക്കാറാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍  ആ നിലയില്‍  പൈതൃക ടൂറിസത്തിന്റെ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താന്‍ ആകുമെന്നും പരിശോധിച്ച് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.