Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/07/2023)

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു
ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മതിലുകള്‍ പൊളിച്ച് നിര്‍മിക്കുക, വിട്ടു കൊടുത്ത വസ്തുവിന്റെ വശങ്ങള്‍  കെട്ടികൊടുക്കുക ഉള്‍പ്പെടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊടുമണ്‍, ഏഴംകുളം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പുതുമല മൂന്നാംകുറ്റിയില്‍ നിന്നാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.

ഏഴംകുളം കൊടുമണ്‍ കൈപ്പട്ടൂര്‍ എന്നിവിടങ്ങളിലെ ഇത്തരത്തിലുള്ള പ്രവര്‍ത്തി അവസാനിച്ച ശേഷം ഓട നിര്‍മാണം നടക്കും. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് കെ.കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ കുമാര്‍,  ബാബു ജോണ്‍, അജി, സിപിഐഎം ഏരിയ സെക്രട്ടറി എ.എന്‍. സലിം, വിജയന്‍ നായര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.വൈ. ഫിലിപ്പ്, പ്രോജക്റ്റ് എഞ്ചിനീയര്‍ രാംകുമാര്‍, സൂപ്പര്‍വൈസര്‍ മെര്‍ലി ജോണ്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

12 മീറ്റര്‍ വീതിയില്‍ ആണ് ടാറിംഗ് ചെയ്യുന്നത്. 12 മീറ്റര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് പ്രൊട്ടക്ഷന്‍ വാളും മതില്‍ ഉള്ളവര്‍ക്ക് മതിലും സൗജന്യമായി നിര്‍മിച്ച് നല്‍കും. 28 കലുങ്ക്, പാലം, ഓട, ബസ് ഷെല്‍റ്റര്‍, സംരക്ഷണഭിത്തി എന്നിങ്ങനെയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.

10.208 കിലോമീറ്റര്‍ നീളത്തിലാണ് ഈ റോഡ് നിര്‍മിക്കുന്നത്. ബിഎം, ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന ഈ റോഡില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട സംവിധാനവുമുണ്ടാകും. ശബരിമല തീര്‍ഥാടന കാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ പത്തനംതിട്ട ടൗണില്‍ ഈ റോഡിലൂടെ എത്തിച്ചേരാന്‍ സാധിക്കും.



സര്‍ട്ടിഫിക്കറ്റ് വിതരണം

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ ഒരു വര്‍ഷ പി.ജി ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കറസ്പോണ്ടന്‍സ് കോഴ്‌സ്, ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മ്യൂറല്‍ പെയിന്റിംഗ്സ്, എന്നീ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഓഗസ്റ്റ് രണ്ടിന് രാവിലെ ഒന്‍പതിന് ഇടശേരിമല എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍(വാസ്തുവിദ്യാഗുരുകുലംഅനെക്സ്1)നടക്കും. വാസ്തുവിദ്യാഗുരുകുലം ചെയര്‍മാന്‍ ഡോ. ജി. ശങ്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

വൈസ്ചെയര്‍മാന്‍ ജി. അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ. ടി. ടോജി, കേരളഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം, ഗുരു ചെങ്ങന്നൂര്‍ സ്മാരക മന്ദിരം സെക്രട്ടറി വിവേക്, വാസ്തുവിദ്യാഗുരുകുലം ബോര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ എ.ബി. ശിവന്‍ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്. പ്രിയദര്‍ശനന്‍ നന്ദിയും പറയും.     (

വാസ്തുവിദ്യാഗുരുകുലത്തില്‍ പഠിക്കാം

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാനതീയതി ഓഗസ്റ്റ് 10.
ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്: കോഴ്സ് ദൈര്‍ഘ്യം രണ്ടു വര്‍ഷം. സീറ്റുകളുടെ എണ്ണം 25. കോഴ്സ് ഫീസ് 40000 + ജി.എസ്.ടി (ഒരു വര്‍ഷം- 20000 + ജി.എസ്.ടി).
പ്രായപരിധി ഇല്ല. യോഗ്യത എസ്എസ്എല്‍സി.
പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സ്: കോഴ്സ് ദൈര്‍ഘ്യം ഒരു വര്‍ഷം. സീറ്റുകളുടെ എണ്ണം 300. കോഴ്സ് ഫീസ് 20000+ ജി.എസ്.ടി. പ്രായപരിധി ഇല്ല. പ്രവേശന യോഗ്യത അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമ.
അപേക്ഷകള്‍ ലഭ്യമാക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷകള്‍ ലഭ്യമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാഗുരുകുലവുമായി  നേരിട്ട് ബന്ധപ്പെടുക.  വിലാസം:   എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍ 689533. ഓഫീസ് നം: 0468 2319740. മൊബൈല്‍ : 9847053294, 9847053293, 9947739442. വെബ്സൈറ്റ്: www.vasthuvidyagurukulam.com.

 

ഡിപ്ലോമ പ്രവേശനം
കേരള ഗവണ്‍മെന്റിന്റെ സഹകരണ വകുപ്പിന് കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് ആന്‍ഡ് ബിഗ്ഡേറ്റ, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍എഞ്ചിനീയറിംഗ് ,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു, വി.എച്ച്.എസ്.സി,   ഐ.ടി.ഐ, കെജിസിഇ കഴിഞ്ഞവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ആഗസ്റ്റ് മൂന്നിന് രാവിലെ 10 ന് കോളജില്‍ ഹാജരാകണം. ഫോണ്‍ – 9496231647, 8589068086.

കര്‍ഷകരെ ആദരിക്കുന്നു
മൈലപ്ര കൃഷി ഭവന്‍ പരിധിയിലുള്‍പ്പെട്ട മികച്ച കര്‍ഷകരെ ആദരിക്കുന്നു. സമ്മിശ്ര കര്‍ഷകന്‍, വനിതാ കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍, ജൈവ കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, പട്ടികജാതി കര്‍ഷകന്‍/കര്‍ഷക എന്നീ വിഭാഗങ്ങളിലായി ആണ് കര്‍ഷകരെ ആദരിക്കുന്നത്. താല്‍പര്യമുളള കര്‍ഷകര്‍ ആഗസ്റ്റ് ഏഴിന് മൂന്നിന് മുന്‍പ്  കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഡ്രൈവിംഗ് സ്‌കൂളുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന.
പത്തനംതിട്ട ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന നടത്തി. ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്ന് പഠനം നേടുന്ന പഠിതാക്കളില്‍ വേണ്ടത്ര നിലവാരമില്ലെന്ന പരാതിയിന്‍മേലാണ് പരിശോധന.  ജില്ലയിലെ 12 സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

പരിശോധനയില്‍ സ്‌കൂളുകളില്‍ സൂക്ഷിയ്ക്കേണ്ട രജിസ്റ്ററുകള്‍, പരിശീലകരുടെ ഹാജര്‍, വാഹനങ്ങളുടെ ഗുണനിലവാരം എന്നിവയില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവും.  ഡ്രൈവിംഗ് ടെസ്റ്റിന് മുന്നോടിയായിട്ടുള്ള റോഡ് സുരക്ഷാ അവബോധ ക്ലാസ് ബുധനാഴ്ച ജില്ലയില്‍ പുനരാരംഭിക്കും.  ക്ലാസില്‍ ഹാജരാകാത്തവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരിയ്ക്കുന്നതല്ല.  ഡ്രൈവിംഗ് ടെസ്റ്റ് സമയത്ത് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് പൂര്‍ണമായും വീഡിയോ റിക്കോര്‍ഡിംഗ് ചെയ്യുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടന്നും ആര്‍ടിഒ എ.കെ. ദിലു അറിയിച്ചു.

 

ഐ-പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിനായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു.
അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുവേണം. വൈഫൈ കാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നു ലഭ്യമാക്കി അഭിമുഖ സമയത്ത് നല്‍കണം.
കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2024 മാര്‍ച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല.
പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍  വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ (എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്/ആധാര്‍/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്/പാന്‍ കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/ പാസ്‌പോര്‍ട്ട്) പകര്‍പ്പ്, മുന്‍പ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കില്‍ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയംസാക്ഷ്യപ്പെടുത്തണം.
അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468-2222657.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന്
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് ഒന്നിന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത് , കടമ്പനാട്, പളളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആവശ്യമുളള മുട്ടകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് മൂന്ന്. ഫോണ്‍ : 9497592065.

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത് , കടമ്പനാട്, പളളിക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടികളിലെ കുട്ടികള്‍ക്ക് ആവശ്യമുളള പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് മൂന്ന്. ഫോണ്‍ : 9497592065.

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള എഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് നാല്. ഫോണ്‍ : 9497592065.

കന്നുകാലികള്‍ക്ക്  മൈക്രോചിപ്പിംഗ്
മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയിലുള്ള എല്ലാ കന്നുകാലികളിലും നൂതന തിരിച്ചറിയല്‍ സംവിധാനമായ മൈക്രോചിപ്പിംഗ് നടത്തി മൃഗസംരക്ഷണ വകുപ്പിന്റെ പോര്‍ട്ടലില്‍ നിര്‍ബന്ധിതമായും രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്നും ഇതുവരെ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ അടിയന്തിരമായി ജില്ലാമൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ആഗസ്റ്റ് അഞ്ചിന് മുന്‍പായി പൂര്‍ത്തീകരിക്കേണ്ടതാണെന്നും ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2270908.

സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത്
കെയര്‍ കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കാലാവധി ആറ് മാസം. httsp://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. വെബ് സൈറ്റ് : ംംം.ൃെരരര.ശി അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍ : 9747036236, 8289827236.

പോലീസ് കോണ്‍സ്റ്റബിള്‍ വൈദ്യപരിശോധന ആഗസ്റ്റ് നാലിന്
കെഐപി (മൂന്ന്) ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പത്തനംതിട്ട പിഎസ്സി യുടെ അഡൈ്വസ് മെമ്മോ ലഭിച്ച 127 ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന ആഗസ്റ്റ് നാലിന് കെഐപി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്ത് നടക്കും. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ എഴിന്  ഹാജരാകണം. ഫോണ്‍ : 04734 217172.

റീ ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10.  ഫോണ്‍ : 0468 2362129.

error: Content is protected !!