ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്.
ഡയറി പ്രമോട്ടര്‍ നിയമനം
ക്ഷീരവികസന വകുപ്പ് തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഇലന്തൂര്‍ ക്ഷീരവികസന യൂണിറ്റില്‍ ഡയറി പ്രമോട്ടറെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായ അപേക്ഷകര്‍ ഇലന്തൂര്‍ ക്ഷീരവികസന യൂണിറ്റില്‍ അപേക്ഷ നല്‍കണം.
ഫോണ്‍ : 0468 2223711.
പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2023-24 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ keralamediaacademy.org യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെട്ടിടങ്ങളുടെ വിവര ശേഖരണം, ഡാറ്റാ എന്‍ട്രി
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐറ്റിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ താല്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് രണ്ടിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ (അടൂര്‍, പത്തനംതിട്ട, മല്ലപ്പളളി, റാന്നി, പന്തളം, തിരുവല്ല) വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ 2023 ആഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12,000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. ബിരുദവും, ബിഎഡും ഉളളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടുവരെയായിരിക്കും. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.താത്പര്യമുളളവര്‍
ഫോണ്‍ – 0468 2322712.
ഫിഷറീസ്വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യതൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ക്രാഫ്റ്റ്, ഡാന്‍സ്, ആര്‍ട്സ് തസ്തികയില്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രാഫ്റ്റ്, ഡാന്‍സ്, ആര്‍ട്സ് തസ്തികയില്‍ ഒരു അധ്യയന വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് പരിസരവാസികളായ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു.യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ് വയലത്തല, പത്തനംതിട്ട-689 672 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും നിയമനം. ഫോണ്‍ : 9744034909
ദ്വിദിന ശില്‍പ്പശാല പത്തനംതിട്ടയില്‍
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പത്തനംതിട്ട, സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ക്രഷെകളിലെ ബാലസേവികമാര്‍, ആയമാര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള ദ്വിദിന ശില്‍പ്പശാല ജൂലൈ 27നും 28 നും പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലുള്ള നവമി ഹാളില്‍ നടക്കും.
ജൂലൈ 27ന് രാവിലെ പത്തിന് ജില്ലാ വനിത ശിശുക്ഷേമ ഓഫീസര്‍ വി. അബ്ദുല്‍ ബാരി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ആദില എസ്. മുഖ്യപ്രഭാഷണം നടത്തും. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ ശില്‍പ്പശാലയില്‍ അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനുപ കാര്യപരിപാടി വിശദീകരണം നടത്തും.
‘ ക്രഷെകളും ശൈശവ കാല വിദ്യാഭ്യാസവും ‘ എന്ന വിഷയത്തെപ്പറ്റി ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാറും, ‘ കുട്ടികളും നിയമങ്ങളും’ എന്ന വിഷയത്തെ അസ്പദമാക്കി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസും, കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍ ട്രീസാ എസ്. ജെയിംസ് കൗണ്‍സിലിംഗ് ക്ലാസും, ശിശുക്ഷേമസമിതി ജില്ലാ എക്സിക്യൂട്ടിവ് അംഗം സുമാ നരേന്ദ്ര ‘കുട്ടികളും ആക്ഷനും ‘ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുക്കും.
ജൂലൈ 28ന് രാവിലെ പത്തിന് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല റീഹാബിലിയേഷന്‍ സ്പെഷ്യലിസ്റ്റ് ഡോ. ആര്‍.ജെ. ധനേഷ് കുമാര്‍ ‘ ശിശുക്കളും വികാസവും’ എന്ന വിഷയത്തെപ്പറ്റിയും, മോണ്ടിസോറി ട്രെയിനര്‍ അശ്വതി ദാസ് ‘ സമഗ്രശിശു വികസനത്തിന്റെ വശങ്ങള്‍’ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുക്കും. ആക്ഷന്‍ പ്ലാന്‍ തയാറാക്കലും ആക്ഷന്‍ പ്ലാന്‍ അവതരണവും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി ഉദ്ഘാടനം ചെയ്യും. (പിഎന്‍പി 2695/23)
ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) വിവിധ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
(പിഎന്‍പി 2696/23)
സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതി
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി -സ്മാം). ഈ പദ്ധതിയുടെ കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്‌ക്കരണ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കിവരുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ (എന്‍സിസി, ടൂറിസം, എക്സൈസ്, പോലീസ്, എസ് ഡബ്ല്യൂഡി ആന്റ് ട്രാന്‍സ്പോര്‍ട്ട് എന്നിവ ഒഴികെ) ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച് ഡി വി) (കാറ്റഗറി നം. 17/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് -ഡയറക്ട് (കാറ്റഗറി നം. 527/19), ഫസ്റ്റ് എന്‍സിഎ എസ്ഐയുസി നാടാര്‍ (കാറ്റഗറി നം. 598/2019), ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍ (കാറ്റഗറി നം. 600/19), ഫസ്റ്റ് എന്‍സിഎ ധീവര നാടാര്‍ (കാറ്റഗറി നം. 601/2019), ഫസ്റ്റ് എന്‍സിഎ വിശ്വകര്‍മ നാടാര്‍ (കാറ്റഗറി നം. 602/19) എന്നീ തസ്തികകളുടെ റാങ്ക് പട്ടികകള്‍ നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2022-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടി.
കിക്മ എംബിഎ ഇന്റര്‍വ്യൂ (27)
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ. (ഫുള്‍ടൈം) 2023-25 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ ( ജൂലൈ 27 ന് ) രാവിലെ 10 മുതല്‍ 12 വരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ നടത്തും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്പ്പിച്ചിട്ടില്ലാത്തവര്ക്
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നു മുതല്‍ 11 വരെ എറണാകുളം കളമശേരിയില്‍ ഉള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രൊമോഷന്‍, സര്‍ക്കാര്‍ സ്‌ക്രീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ച് ആര്‍ മാനേജ്മന്റ്, കമ്പനി രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2421 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റായ www.kied.info ല്‍ ജൂലൈ 29 നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 7012376994