Trending Now

ആസിഡ് ആക്രമണം നടത്തിയ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

Spread the love

 

തിരുവനന്തപുരം മാറനല്ലൂരില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രതി സജി കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മധുരയിലെ ലോഡ്ജിലായിരുന്നു സജി കുമാറിനെ കണ്ടെത്തിയത്. സിപിഐ നേതാവ് സുധീര്‍ കുമാറിന്റെ മുഖത്താണ് ഇയാള്‍ ആസിഡ് ഒഴിച്ചത്.

സുധീര്‍ ഖാന് നേരെ നടന്നത് ആസിഡ് ആക്രമണമാണെന്ന് കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാറിനായുള്ള അന്വേഷണത്തിനിടെ ഇയാളുടെ ഇരുചക്ര വാഹനം നെയ്യാറ്റിന്‍കരക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം കാട്ടാക്കട ഞായറാഴ്ച രാവിലെയാണ് സുധീര്‍ഖാന് നേരെ ആക്രമണമുണ്ടായത്. സുധീറിന്റെ വീട്ടിലെത്തിയ സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി സജികുമാര്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന ആസിഡ് സുധീര്‍ഖാന്റെ ദേഹത്ത് ഒഴിക്കുകയയിരുന്ന് എന്നാണ് പൊലീസ് നിഗമനം. സജി കയ്യില്‍ കരുതിയ ഒരു ദ്രാവകം മുഖത്ത് ഒഴിച്ചുവെന്ന് സുധീര്‍ ഖാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വാഹത്തില്‍ നിന്ന് ആസിഡിന്റെ അംശവും കണ്ടെത്തിയിരുന്നു.

error: Content is protected !!