konnivartha.com : 82 മത് ഗുരു മഹാത്മ അയ്യൻകാളി സമാധി അനുസ്മരണം 2023 ജൂൺ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് അടൂർ എസ്എൻഡിപി ഹാളിൽ നടക്കും . കെ പി ഡി എം എസ് സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ജി ആർ രഘു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ സതീഷ് ചന്ദ്രൻ സ്വാഗതം പറയും . രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം നിര്‍വ്വഹിക്കും .
അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി,സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ,സംസ്ഥാന ട്രഷറർ കെ പി ചന്ദ്രൻ , സംസ്ഥാന ട്രഷറർ കെ ആകേഷ്,സിപിഐ(എം ) കമ്മിറ്റി അംഗം കെ കുമാരൻ,കെ ആകേഷ്,എസ് ബിനു,രൂപേഷ് അടൂർ,പി ഓ കൃഷ്ണൻ,സുധീശൻ പൂതങ്കര തുടങ്ങിയവര്‍ സംസാരിക്കും